പൂജാരി നേരത്തെയും കേസില്‍ പ്രതി

കൊണ്ടോട്ടി: ശകുന്തള വധക്കേസില്‍ അറസ്റ്റിലായ പൂജാരി ദുര്‍ഗാപ്രസാദ് കുട്ടിക്കാലത്തുതന്നെ മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കോഴിക്കോട് തൊട്ടില്‍പാലം സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അന്ന് തുടര്‍ നടപടി ഉണ്ടായില്ല. ശകുന്തളയെ കൊലപ്പെടുത്തിയ തൊട്ടില്‍പാലം മുള്ളന്‍കുന്നിലെ വീട്ടില്‍ തെളിവ് നശിപ്പിക്കാന്‍ ദുര്‍ഗാപ്രസാദ് മുളകുപൊടി വിതറിയിരുന്നതായി ബുധനാഴ്ച തെളിവെടുപ്പിനിടെ പൊലീസ് കണ്ടത്തെി. ശകുന്തളയുടെ മൃതദേഹം ഒളിപ്പിച്ച പ്ളാസ്റ്റിക് ചാക്ക് ഇയാള്‍ കുറ്റ്യാടിയില്‍നിന്നാണ് വാങ്ങിയത്. ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ നാളികേരം സൂക്ഷിക്കാനാണ് കടക്കാരനോട് ചാക്ക് ആവശ്യപ്പെട്ടത്. ശകുന്തളയുമായി മുള്ളന്‍കുന്നിലേക്ക് പോയ ബൈക്കും മൃതദേഹം കയറ്റി പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തെളിവെടുപ്പും ചോദ്യം ചെയ്യലും വ്യാഴാഴ്ചയും തുടരുമെന്ന് പൊലീസ് അറിയിച്ചു. മൂന്നു ദിവസത്തേക്കാണ് ദുര്‍ഗാപ്രസാദിനെയും ഭാര്യ അശ്വതിയേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.