വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം

കാസര്‍കോട്: കെട്ടിട വാടക നിയന്ത്രണ നിയമം നടപ്പാക്കുക, വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള കട പരിശോധനകള്‍ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ നടന്ന കടയടപ്പ് സമരം പൂര്‍ണം. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്‍െറ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നത്തെിയ വ്യാപാരികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്‍റ് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഹാജി, പൈക്ക അബ്ദുല്ലക്കുഞ്ഞി, മുഹമ്മദലി മുണ്ടാങ്കുലം, എ.കെ. മൊയ്തീന്‍കുഞ്ഞി, ടി.എച്ച്. ശംസുദ്ദീന്‍, ബി. അബ്ദുറഹ്മാന്‍, പി.പി. മുസ്തഫ, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് മുബാറക് ഹാജി, ശാഫി നാലപ്പാട്, മഞ്ചുനാഥ പ്രഭു, ടി.എ. അന്‍വര്‍സാദത്ത്, പി.കെ.എസ്. ഹമീദ്, ശങ്കരനാരായണ മയ്യ, ഷേര്‍ലി സെബാസ്റ്റ്യന്‍, പി. അശോകന്‍, പി. ഗീരീഷ്കുമാര്‍, ഫിറോസ് സൂപ്പര്‍, അശ്റഫ് നാല്‍ത്തടുക്ക എന്നിവര്‍ സംസാരിച്ചു. തോമസ് കാനാട്ട് സ്വാഗതവും മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ പ്രധാന കടകളെല്ലാം സമരത്തെ തുടര്‍ന്ന് അടഞ്ഞുകിടന്നു. വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുമാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.