മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള ടെര്‍മിനല്‍ കെട്ടിട നിര്‍മാണം ആരംഭിച്ചു. ഇന്നലെ രാവിലെ ഭൂമി പൂജയോടെയാണ് പ്രവൃത്തി ആരംഭിച്ചത്. എന്‍ജിനീയര്‍മാരും തൊഴിലാളികളും പദ്ധതി പ്രദേശത്ത് എത്തി. ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുന്ന പ്രദേശത്തെ ഭൂമി നേരത്തെ നിരപ്പാക്കിയിരുന്നു. നിര്‍മാണ പ്രവൃത്തിയുടെ ആദ്യഘട്ടമായ അടിത്തറക്കായി കുഴിയെടുക്കലാണ് ഇന്നലെ ആരംഭിച്ചത്. ജോലിക്ക് നേതൃത്വം നല്‍കുന്നതിന് എല്‍ ആന്‍ഡ് ടി ബില്‍ഡിങ് വിഭാഗത്തിലെ മൂന്ന് എന്‍ജിനീയര്‍മാരാണ് ഇപ്പോള്‍ ചുമതലയേറ്റിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്ത് എത്തും. യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും പദ്ധതി പ്രദേശത്ത് എത്തിച്ചു തുടങ്ങി.ജൂലൈ അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. 22 മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. 75,000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 498,69,99,000 രൂപയാണ് ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.