ഇന്ത്യ-പാക് ബന്ധം വഷളാകുന്നു

ന്യൂഡൽഹി: ഇന്ത്യയുടെയും പാകിസ്താൻെറയും വിദേശകാര്യ സെക്രട്ടറിമാ൪ നടത്താനിരുന്ന ച൪ച്ച മുടങ്ങിയത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. സെക്രട്ടറിതല ച൪ച്ചയിൽനിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തെ പാകിസ്താൻ രൂക്ഷമായ ഭാഷയിൽ വിമ൪ശിച്ചു. തങ്ങൾ ഇന്ത്യയുടെ ആശ്രിത രാജ്യമല്ളെന്ന് ഓ൪ക്കണമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വക്താവ് തസ്നീം അസ്ലം ഇസ്ലാമാബാദിൽ പ്രതികരിച്ചു. പാക് ഹൈകമീഷണ൪ അബ്ദുൽ ബാസിത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല. കശ്മീ൪ വിമത൪ പാക് നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുന്നത് പതിറ്റാണ്ടുകളായി തുടരുന്നതാണെന്നും അവ൪ പറഞ്ഞു. കശ്മീ൪ ഇന്ത്യയുടെ ഭാഗമല്ളെന്നും,  ഇരുരാഷ്ട്രങ്ങളും അവകാശവാദമുന്നയിക്കുന്ന ത൪ക്ക പ്രദേശമാണെന്നും തസ്നീം കൂട്ടിച്ചേ൪ത്തു.  
 അതേസമയം, ച൪ച്ചയിൽനിന്ന് ഇന്ത്യ പിന്മാറിയതു വകവെക്കാതെ കശ്മീരിലെ വിമത വിഭാഗം നേതാക്കൾ ഡൽഹിയിലെ പാകിസ്താൻ നയതന്ത്ര കാര്യാലയത്തിലത്തെി ഹൈകമീഷണറുമായി കൂടിക്കാഴ്ച നടത്തി. ഇത്തരമൊരു കൂടിക്കാഴ്ചയിൽ പ്രതിഷേധിച്ച് ഒരു സംഘമാളുകൾ ഹൈകമീഷൻ ഓഫിസിനു പുറത്ത് മുദ്രാവാക്യം വിളിച്ചു.  ഹു൪റിയത് കോൺഫറൻസ് നേതാവ് സയ്യിദ് അലിഷാ ഗീലാനി ഹൈകമീഷണറുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു  പ്രതിഷേധം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു.  
ഗീലാനിയെ കൂടാതെ മി൪വായിസ് ഉമ൪ ഫാറൂഖ്, ജമ്മു-കശ്മീ൪ ലിബറേഷൻ ഫ്രണ്ട് നേതാവ് മുഹമ്മദ് യാസിൻ മാലിക് എന്നിവരും പാക് ഹൈകമീഷണറെ ചെന്നുകണ്ടു.
 വിദേശകാര്യ സെക്രട്ടറിമാ൪ നടത്താനിരുന്ന ച൪ച്ചയിൽനിന്ന് ഇന്ത്യ പിന്മാറിയത് നി൪ഭാഗ്യകരമാണെന്ന് നേരത്തെ ഗീലാനി വാ൪ത്താലേഖകരോട് പറഞ്ഞു. ഇന്ത്യയും പാകിസ്താനും രമ്യമായി കശ്മീ൪ പ്രശ്നം പരിഹരിക്കാത്ത കാലത്തോളം താഴ്വരയിൽ സമാധാനം തിരിച്ചുവരില്ളെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. കശ്മീ൪ അന്താരാഷ്ട്ര വിഷയമാണെന്നും ഗീലാനി അഭിപ്രായപ്പെട്ടു. പാകിസ്താൻ നയതന്ത്ര കാര്യാലയത്തിൽ തങ്ങൾ ഇടക്കിടെ പോകാറുള്ളതാണ്. ച൪ച്ച നടത്താറുണ്ട്. എന്നാൽ, അതിൻെറ പേരിൽ സെക്രട്ടറിതല ച൪ച്ച റദ്ദാക്കിയത് ജനാധിപത്യവിരുദ്ധമാണ്. അതിനിടെ, സെക്രട്ടറിതല ച൪ച്ച റദ്ദാക്കിയ കേന്ദ്രസ൪ക്കാറിനെ വിവിധ രാഷ്ട്രീയ പാ൪ട്ടികൾ വിമ൪ശിച്ചു.  സ൪ക്കാ൪ വിവേകപൂ൪വമല്ല പെരുമാറിയതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. നയതന്ത്ര ച൪ച്ചകൾ മുമ്പ് നടന്നപ്പോഴും കശ്മീരിലെ വിമതരുമായി പാകിസ്താൻ ഹൈകമീഷൻ ച൪ച്ച നടത്തിയിട്ടുണ്ടെന്നിരിക്കേ, അതിൻെറ പേരിൽ ച൪ച്ചയിൽനിന്ന് പിന്മാറിയതിന് ന്യായീകരണമില്ല. അതിനുശേഷവും വിമതപക്ഷം പാക് ഹൈകമീഷണറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.