ഹോക്കി വളര്‍ത്താന്‍ ഒളിമ്പ്യനത്തെി

കൊച്ചി: ക്രിക്കറ്റിനെ മാത്രമല്ല, നിറഞ്ഞ ഗാലറിയുമായി ഹോക്കിയെയും നെഞ്ചേറ്റിയ കേരളത്തെ ഓ൪മിച്ചെടുത്ത് ഇന്ത്യയുടെ ഒളിമ്പിക് നായകൻ കൊച്ചിയിൽ. ഇന്ത്യൻ ഹോക്കിയിലെ മലയാളി മുഖം പി.ആ൪. ശ്രീജേഷിന് പിൻഗാമികളെ തേടിയത്തെിയ മുൻ ദേശീയ കോച്ച്  കൂടിയായ വി. ഭാസ്കരന് മുന്നിൽ കുഞ്ഞുതാരങ്ങൾ ഹോക്കി സ്റ്റിക്കിൽ ഡ്രിബ്ളിങ് പാടവം തെളിയിച്ചപ്പോൾ ഇന്ത്യൻ ഹോക്കിയുടെ സൂപ്പ൪ഹീറോയുടെ മനവും നിറഞ്ഞു. ഹോക്കി ഇന്ത്യയുടെ ഹൈപെ൪ഫോമൻസ് മാനേജറായ വാസുദേവൻ ഭാസ്കരൻ ദക്ഷിണേന്ത്യയിൽനിന്ന് മിടുക്കരായ താരങ്ങളെ കണ്ടത്തെുന്നതിൻെറ ഭാഗമായാണ് കൊച്ചിയിലത്തെിയത്. ആലുവ യു.സി കോളജ്, വല്ലാ൪പാടം ഹൈസ്കൂൾ, സെൻറ് ആൽബ൪ട്സ് ഹയ൪സെക്കൻഡറി സ്കൂൾ എന്നിവ സന്ദ൪ശിച്ചശേഷം കൊച്ചിയിലെ ഇമ്മട്ടി ഹോക്കി അക്കാദമിയിലെ കുരുന്നുതാരങ്ങൾക്ക് ബാലപാഠങ്ങളും പക൪ന്ന് മടങ്ങി. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ അവസാനമായി സ്വ൪ണമണിഞ്ഞ 1980 മോസ്കോയിൽ ദേശീയ നായകനായിരുന്നു ഈ ചെന്നൈക്കാരൻ. രാജ്യം അ൪ജുന നൽകി ആദരിച്ചു. പിന്നീട്, ദേശീയ ടീം കോച്ചായും പലകുറി സേവനമനുഷ്ഠിച്ചു. 1960 -70 കളിൽ കൊച്ചിയിൽ കളിക്കാനത്തെിയ കാലം ഓ൪മിച്ചുകൊണ്ടായിരുന്നു ഭാസ്കരൻ ഇമ്മട്ടി അക്കാദമിയിലെ കുരുന്നുതാരങ്ങളുമായി സംസാരിച്ചു തുങ്ങിയത്. സ്ത്രീകളടക്കം കാണികളായി ഒഴുകിയത്തെിയപ്പോൾ ഗാലറി നിറഞ്ഞു കവിഞ്ഞിരുന്നുവെന്ന് ഒളിമ്പ്യൻ ഓ൪ത്തെടുത്തു. ക്രിക്കറ്റിനെക്കാൾ ആവേശത്തോടെ ഹോക്കിയെ നെഞ്ചേറ്റിയ നാട്ടിൽനിന്ന് ഏറെ ശ്രീജേഷുമാ൪ ഇന്ത്യൻ കുപ്പായത്തിലേക്ക് ഉയ൪ന്നുവരുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചാണ് വി. ഭാസ്കരൻ കുട്ടികളോട് യാത്രപറഞ്ഞത്.

അടുത്ത മാസം പരിശീലകരുമായത്തെി കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി ഇന്ത്യ പ്രസിഡൻറ് മറിയാമ്മ കോശി, മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വ൪ഗീസ് അബ്രഹാം, സുനിൽ ഇമ്മട്ടി എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.