സുവാറസിന് അരങ്ങേറ്റം; ബാഴ്സക്ക് വമ്പന്‍ ജയം

ബാഴ്സലോണ: ഉറുഗ്വായ് സ്ട്രൈക്ക൪ ലൂയി സുവാറസിന് ബാഴ്സലോണയിൽ അരങ്ങേറ്റം.  അവസാന 15 മിനിറ്റിൽ ഇറങ്ങി വമ്പൻ ക്ളബിലെ സാന്നിധ്യമറിയിച്ച് ഉറുഗ്വായ് താരം കളംവിട്ടു. ഗാംപ൪ കപ്പിനായുള്ള സൗഹൃദമത്സരത്തിൽ മെക്സിക്കൻ ക്ളബായ ലിയോണിനെതിരെയാണ് സുവാറസ് കന്നിക്കളിക്കിറങ്ങിയത്. മത്സരം 6-0ത്തിന് ബാഴ്സ സ്വന്തമാക്കി.

എന്നാൽ, കാര്യമായ മുന്നേറ്റം നടത്താൻ ഈ ഒമ്പതാം നമ്പറുകാരന് കഴിഞ്ഞില്ല. ലോകകപ്പിനിടെ എതി൪താരത്തെ കടിച്ചതിന് സസ്പെൻഷൻ നേരിടുന്ന സുവാറസിന് സ്പോ൪ട്സ് ത൪ക്കപരിഹാര കോടതി സൗഹൃദ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

ഒൗദ്യോഗികമായ അരങ്ങേറ്റം ഒക്ടോബ൪ 25നാണ്. ലോകകപ്പിനിടെ പരിക്കേറ്റ നെയ്മറും അങ്കത്തിനിറങ്ങി. രണ്ട് ഗോളുകൾ നെയ്മറുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. ലയണൽ മെസ്സി, മുനീ൪ അൽ ഹദ്ദാദി (രണ്ട്), സാന്ദ്രോ റാമിറസ് എന്നിവരാണ് മറ്റു സ്കോറ൪മാ൪.
സീസണിനു മുന്നോടിയായുള്ള പതിവു സൗഹൃദപോരാട്ടത്തിൽ  എതിരാളികൾക്കെതിരെ ഒരു ‘സൗഹൃദവും’ കാണിക്കാതെയാണ് ബാഴ്സ കളിച്ചത്. കളിയുടെ മൂന്നാം മിനിറ്റിൽതന്നെ മെസ്സി വലകുലുക്കി.

നെയ്മറുടെ പാസിൽനിന്നായിരുന്നു മെസ്സിയുടെ ഗോൾ. 12ാം മിനിറ്റിൽ ആന്ദ്രെ ഇനിയസ്റ്റയുടെ പാസിൽനിന്ന് നെയ്മറും ലക്ഷ്യം കണ്ടു. ഒന്നാം പകുതി തീരാൻ രണ്ടു മിനിറ്റ് ശേഷിക്കെ നെയ്മ൪ തൻെറ രണ്ടാം ഗോളും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.