കോഴിക്കോട്: പ്രവാസത്തിന്‍െറ നാട്ടില്‍നിന്നത്തെി അവര്‍ കാല്‍പന്തുകളിയുടെ കളത്തിലിറങ്ങിയപ്പോള്‍ ഗൃഹാതുരമായ ഓര്‍മകള്‍ ബീച്ചിലെ മൈതാനിയില്‍ തിരയടിച്ചു. തെക്കേപ്പുറം പ്രവാസി കൂട്ടായ്മയാണ് ഗള്‍ഫില്‍നിന്ന് നാട്ടിലത്തെിയ പ്രവാസികള്‍ക്കായി കോഴിക്കോട് കടപ്പുറത്ത് ഫുട്ബാള്‍ മേള സംഘടിപ്പിച്ചത്. മത്സരം കാണാന്‍ നാട്ടുകാരോടൊപ്പം ‘താരങ്ങളുടെ കുടുംബങ്ങളുമത്തെിയിരുന്നു. മേളയില്‍ തെക്കേപ്പുറം സൗദി ടീം ചാമ്പ്യന്മാരായി. തെക്കേപ്പുറം യു.എ.ഇ ടീമുമായാണ് വാശിയേറിയ മത്സരം നടന്നത്. മുന്‍ ഇന്ത്യന്‍ യൂനിവേഴ്സിറ്റി താരം അബു പരിശീലിപ്പിച്ച അനില്‍ കറാനിയുടെ നേതൃത്വത്തിലാണ് തെക്കേപ്പുറം കെ.എസ്.എ ടീം കളത്തിലിറങ്ങിയത്. വലീദ് പാലാട്ടിന്‍െറ നേതൃത്വത്തിലായിരുന്നു യു.എ.ഇ ടീം. ഇഞ്ചോടിഞ്ച് പോരാടിയ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ യു.എ.ഇക്കുവേണ്ടി ഫര്‍ദി സൗദിയുടെ വലകുലുക്കി. തൊട്ടുപിന്നാലെ സൗദിക്കുവേണ്ടി മുഹമ്മദ് അഖ്താബ് ഗോളടിച്ചു. കളി അവസാനിക്കാനിരിക്കെ കെ.എം. ഷാജു നേടിയ ഗോളിലൂടെയാണ് സൗദി ടീം ജയിച്ചത്. മത്സരത്തിലെ മികച്ച കളിക്കാരനായി സൗദി ടീമിന്‍െറ ഡിഫന്‍ഡര്‍ കെ.വി. ഹംസകോയയെ തെരഞ്ഞെടുത്തു. അതിനിടെ, 10 ദിവസത്തെ ലീവിന് നാട്ടിലത്തെിയ പഴയതോപ്പില്‍ മശ്ഹൂദിന് കളിക്കിടെ കാലിന് ഗുരുതരമായ പരിക്കുപറ്റി. പരിപാടിക്ക് കെ.വി. നുസില്‍ ബറാമി, യൂനുസ് പള്ളിവീട്ടില്‍, പി.എസ്. ഫൈസല്‍, എസ്.എം. ഷാലു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.