നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തം

മങ്കട: ഗവ. ഹൈസ്കൂള്‍ പരിസരത്തെ യാത്രാക്ളേശം പരിഹരിക്കാന്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. സ്കൂളിന് മുന്നില്‍ പൊലീസ് പിടിച്ചിട്ട തൊണ്ടി വാഹനങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ റോഡിലൂടെയാണ് നടക്കുന്നത്. തൊണ്ടി വാഹനങ്ങള്‍ നിര്‍ത്താന്‍ ഇടമില്ലാതെ മങ്കട പൊലീസ് സ്റ്റേഷന്‍ വളപ്പും നിറഞ്ഞിരിക്കുകയാണ്. മങ്കട ഗവ. ഹൈസ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ഓവുചാലിനുമുകളില്‍ കഴിഞ്ഞ വര്‍ഷം കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഇട്ട് ശരിപ്പെടുത്തിയിട്ടുണ്ട.് ഈ ഭാഗം വൃത്തിയാക്കി വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് കൈവരികള്‍ സ്ഥാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് നടപ്പാതയായി ഉപയോഗിക്കാമെന്നാണ് പൊതുജനാഭിപ്രായം. സ്കൂള്‍മതിലിനോട് ചേര്‍ന്ന് ആറടിയോളം വീതിയില്‍ നടപ്പാത നിര്‍മിച്ചാല്‍ റോഡിലൂടെയുള്ള അപകടകരമായ നടത്തം ഒഴിവാക്കാനാവും. സ്കൂളിന്‍െറ പ്രധാന പ്രവേശ കവാടത്തില്‍ നിന്നും ഹയര്‍സെക്കന്‍ഡറിയുടെ ഭാഗത്തുനിന്നും മൈതാനത്തില്‍നിന്നുള്ള പ്രവേശ കവാടത്തില്‍ നിന്നും ഈ നടപ്പാതയിലേക്ക് കുട്ടികള്‍ക്ക് സുഗമമായി പ്രവേശിക്കാനും നടക്കാനും സാധിക്കും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ ഭാഗത്ത് കോവിലകം റോഡിലേക്ക് തുറക്കുന്ന കവാടത്തിലൂടെയും ഒരുവിഭാഗം വിദ്യാര്‍ഥികളെ വിടാം. മൂവായിരത്തിലധികം വരുന്ന കുട്ടികളില്‍ എല്ലാ കുട്ടികളെയും പ്രധാന കവാടത്തിലൂടെ വിടാതെ മറ്റു മൂന്ന് കവാടങ്ങളിലൂടെ വിഭജിച്ച് വിടുന്നതും അപകടം ഒഴിവാക്കാന്‍ സഹായിക്കും. ഇതിന് സ്കൂള്‍ പി.ടി.എ മുന്‍കൈയെടുക്കേണ്ടിവരും. വള്ളിക്കാപറ്റ അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ മങ്കട ഹൈസ്കൂളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ സ്ഥാപനത്തിന്‍െറ ബസിലാണ് സ്കൂളിലത്തെുന്നത്. റോഡില്‍ ഇടമില്ലാത്തതിനാല്‍ പ്രധാനകവാടത്തില്‍ നിന്ന് കുറച്ച് മാറി റോഡിന്‍െറ എതിര്‍വശത്ത് നിര്‍ത്തിയാണ് അന്ധവിദ്യര്‍ഥികളെ ബസില്‍കയറ്റുന്നത്. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.