തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിലപാടിനെതിരെ ആ൪.എസ്.പി കേരള ഘടകം രംഗത്ത്. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകാനുള്ള തീരൂമാനം ശരിയാണെന്ന് ആ൪.എസ്.പി സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും ആ൪.എസ്.പി വ്യക്തമാക്കി.
യു.ഡി.എഫുമായുള്ള ബന്ധം തിരുത്തണമെന്ന കേന്ദ്രകമ്മിറ്റി തീരുമാനം ആ൪.എസ്.പി സംസ്ഥാന ഘടകം തളളി. കേരളത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ തുട൪ന്നും പ്രവ൪ത്തിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ മാസം ആദ്യം തിരുവനന്തപുരത്ത് നടന്ന ആ൪.എസ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ്, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ യു.ഡി.എഫിൽ ചേരാനുളള തീരുമാനത്തെ നിശിതമായി വിമ൪ശിക്കുകയും തെറ്റ് തിരുത്തണമെന്ന് സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.