ഉപതെരഞ്ഞെടുപ്പ്; ദേവികുളങ്ങരയിലും ചെങ്ങന്നൂരിലും എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി

കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിലെ ശ്രീലത എസ്. തമ്പി 195 വോട്ടിന് കോണ്‍ഗ്രസിലെ ജി. മുരളിയെയാണ് പരാജയപ്പെടുത്തിയത്. ശ്രീലതയുടെ ഭര്‍ത്താവ് തമ്പി നിര്യാതനായതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്തില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. ചെങ്ങന്നൂര്‍ നഗരസഭ 23ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജന്‍ കണ്ണാട്ട് വിജയിച്ചു. 172 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിപിന്‍ജോസ് പുതുവനയെയാണ് തോല്‍പിച്ചത്. ബി.ജെ.പിയുടെ ജോണ്‍ എബ്രഹാമിന് 16 വോട്ടാണ് ലഭി ച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച രാജന്‍ കണ്ണാട്ട് കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തില്‍ ചേരുകയും പിന്നീട് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുകയുമായിരുന്നു. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ബി. ജയപ്രകാശ് ആയിരുന്നു വരണാധികാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.