ചാരുംമൂട്: ചാരുംമൂട് മേഖലയില്‍ മോഷണം പതിവായിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടില്‍തപ്പുന്നു. കഴിഞ്ഞദിവസം നൂറനാട് ലെപ്രസി സാനറ്റോറിയത്തിനുള്ളിലെ കന്യാസ്ത്രീ മഠത്തിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി കമ്പികള്‍ മോഷണംപോയി. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ചിരുന്ന ചെമ്പ് കലര്‍ന്ന കമ്പികളാണ് മോഷണംപോയത്. കന്യാസ്ത്രീ മഠത്തില്‍ രണ്ടുദിവസമായി വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കമ്പികള്‍ അറുത്തുമാറ്റിയതായി കണ്ടത്തെിയത്. ലെപ്രസി സാനറ്റോറിയം പ്രവര്‍ത്തിക്കുന്ന കൊട്ടക്കാട്ടുശ്ശേരി അടക്കുള്ള പ്രദേശങ്ങളില്‍ ഏതാനും മാസമായി വ്യാപക മോഷണം നടന്നിരുന്നു. ആദിക്കാട്ടുകുളങ്ങര, മാമ്മൂട് പ്രദേശങ്ങളില്‍ നിരവധി മോഷണശ്രമങ്ങളും ഉണ്ടായി. ബൈക്കിലത്തെി മാല പൊട്ടിക്കുന്ന സംഘങ്ങളും വ്യാപകമായി. ആഴ്ചകള്‍ക്കുമുമ്പ് രാവിലെ മകളെ ബസില്‍ കയറ്റിവിടാന്‍പോയ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പിച്ച് മാല പൊട്ടിക്കാന്‍ ശ്രമമുണ്ടായി. ആദിക്കാട്ടുകുളങ്ങരയില്‍ മുമ്പ് നടന്ന നിരവധി മോഷണക്കേസുകളില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും, മോഷണങ്ങള്‍ നടക്കുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.