പുലാമന്തോള്‍: ലോറിയിടിച്ച് പൊട്ടിയ വൈദ്യുതി ലൈനുകള്‍ പുന$സ്ഥാപിക്കാനായില്ല. വൈദ്യുതിയില്ലാതെ 15ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. കൊളത്തൂര്‍ പുലാമന്തോള്‍ റൂട്ടിലെ ചെമ്മലശ്ശേരിയിലാണ് വൈദ്യുതി ലൈനുകള്‍ പൊട്ടിയത്. റോഡ് നവീകരണത്തോടെ റോഡിലേക്ക് കയറിയ വൈദ്യുതി പോസ്റ്റിലാണ് ചൊവ്വാഴ്ച രാവിലെ പുലാമന്തോള്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഒരുഭാഗം പാടെ തകര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം കെ.എസ്.ഇ.ബി ജീവനക്കാര്‍ തകര്‍ന്നുവീണ ലൈനുകള്‍ പുന$സ്ഥാപിക്കാനത്തെിയെങ്കിലും പരിസരവാസികളിടപെട്ട് പോസ്റ്റ് റോഡില്‍നിന്ന് മാറ്റിസ്ഥാപിക്കാനാവശ്യപ്പെടുകയായിരുന്നു. റോഡ് നവീകരണത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരാവശ്യപ്പെട്ടത് പ്രകാരം വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. വൈദ്യുതി പോസ്റ്റില്‍ തകരാറൊന്നും സംഭവിക്കാത്തത് കാരണം പോസ്റ്റിലിടിച്ച വാഹനയുടമ തകര്‍ന്ന ലൈനുകള്‍ പുന$സ്ഥാപിക്കാനുള്ള സംഖ്യ മാത്രമാണ് കെ.എസ്.ഇ.ബിയില്‍ അടച്ചത്. ഇതുകാരണം വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നാണ് കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍ ഓഫിസ് അധികൃതര്‍ പറയുന്നത്. തകര്‍ന്ന പോസ്റ്റ് പുന$സ്ഥാപിക്കാനാവാത്തത് കാരണം പരിസരവാസികളായ പതിനഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തിലായി. പ്രശ്നപരിഹാരത്തിന് പരാതി പറഞ്ഞെങ്കിലും ആരും പരിഗണിച്ചില്ളെന്ന പരാതിയും ഇവിടത്തുകാര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.