പെരിന്തല്‍മണ്ണ: ടയര്‍ ക്ഷാമം കാരണം പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍ സര്‍വീസ് മുടക്കം പതിവാകുന്നു. ചൊവ്വാഴ്ച ടയര്‍ ഇല്ലാത്തത് കാരണം ഉച്ചക്ക് 2.30ന് പട്ടാമ്പിയിലേക്ക് പുറപ്പെടേണ്ട ബസിന്‍െറ ടയര്‍ ഊരിയാണ് 2.10നുള്ള കോഴിക്കോട് ബസ് പുറപ്പെട്ടത്. താമസിയാതെ മറ്റൊരു ബസ് ഗിയര്‍ ബോക്സ് തകരാര്‍ കാരണം വര്‍ക്ഷോപ്പില്‍ കയറ്റിയപ്പോള്‍ ഈ വണ്ടിയുടെ ടയര്‍ ഊരി റദ്ദാക്കിയ സര്‍വീസ് വളാഞ്ചേരിയിലേക്ക് മാറ്റി അയച്ചു. ടയര്‍ ഉദ്ദേശിച്ച സമയത്ത് കിട്ടാത്തത് കാരണം 1.30ന്‍െറ എറണാകുളം സര്‍വീസ് 2.30ന് ആലുവ വരെയാക്കി ചുരുക്കി. തേഞ്ഞില്ലാതാകുന്ന ടയറുകള്‍ക്ക് പകരം വെക്കാന്‍ ടയറില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു ബസിന്‍െറ ടയര്‍ തേഞ്ഞുതീര്‍ന്നാല്‍ മറ്റെന്തെങ്കിലും ജോലിക്കായി വര്‍ക്ഷോപ്പില്‍ നിര്‍ത്തിയ ബസിന്‍െറ ടയര്‍ ഊരും. അടുത്ത ബസ് തകരാര്‍ തീര്‍ക്കാന്‍ വര്‍ക്ഷോപ്പില്‍ എത്തുന്നത് വരെ ഈ ബസ് വര്‍ക്ഷോപ്പില്‍ കിടക്കുമെന്നുറപ്പ്. സ്പെയര്‍ പാര്‍ട്സുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ടയറും സ്പെയര്‍ പാര്‍ട്സും ഡിപ്പോ അധികൃതര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കൃത്യസമയത്ത് ലഭിക്കുന്നില്ല. പുതിയ ടയര്‍ വാങ്ങാന്‍ പണമില്ളെന്ന നിലപാടിലാണ് കോര്‍പറേഷന്‍. 44 സര്‍വീസുകളാണ് ഇവിടെ നിന്ന് ഒരു ദിവസം പുറപ്പെടുന്നത്. ഇതടക്കമുള്ള കാരണങ്ങളാല്‍ ട്രിപ്പുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് യാത്രക്കാരെ തെല്ളൊന്നുമല്ല ദുരിതത്തിലാക്കുന്നത്. പ്രത്യേകിച്ചും കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാര്‍. മേല്‍ക്കുളങ്ങരയിലേക്കുള്ള സര്‍വീസ് പതിവായി റദ്ദാക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ ബസ് അയക്കുന്നുണ്ടോ എന്ന് ഡിപ്പോയില്‍ വിളിച്ച് ചോദിക്കാന്‍ നിര്‍ബന്ധിതരാണ് യാത്രക്കാര്‍. പകരം അയക്കാന്‍ ബസില്ലാത്തത് കാരണം കോഴിക്കേട്ടേക്ക് വൈകുന്നേരം 3.15, 3.20, 3.25 സമയങ്ങളിലുള്ള സര്‍വീസ് മുടങ്ങല്‍ പതിവാണ്. ഈ ബസുകള്‍ ഒരു ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കൃത്യസമയത്ത് ഡിപ്പോയില്‍ തിരിച്ചത്തൊത്തതാണ് കാരണം. പകരം അയക്കാന്‍ ഒരു സ്പെയര്‍ ബസ് എങ്കിലുമുണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.