പി.എസ്.സി അനാസ്ഥ: വിവിധ തസ്തികകളില്‍ നിയമനം വൈകുന്നു

മാനന്തവാടി: പി.എസ്.സി യഥാസമയം നിയമന ശിപാര്‍ശ നല്‍കാത്തതിനാല്‍ ജില്ലയില്‍ നിലവിലുള്ള വിവിധ തസ്തികകളില്‍ നിയമനം വൈകുന്നു. ജോലിക്കുവേണ്ടി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരമാണ് ഇതുമൂലം നഷ്ടമാകുന്നത്. ലാസ്റ്റ്ഗ്രേഡ് സെര്‍വന്‍റ്, എല്‍.ഡി ക്ളര്‍ക്ക്, വില്ളേജ് മാന്‍ തസ്തികകളിലാണ് നിയമനം നടക്കാത്തത്. ഉദ്യോഗാര്‍ഥികള്‍ ഒഴിവുകള്‍ കണ്ടത്തെി അറിയിച്ചാലും പി.എസ്.സി ശിപാര്‍ചെയ്യാന്‍ തയാറാകുന്നില്ളെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. നിലവില്‍ 26 ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളാണ് ജില്ലയിലുള്ളത്. ജൂണില്‍ നിലവില്‍വന്ന ഈ ഒഴിവുകളില്‍ ഇതുവരെ നിയമന നടപടി ഉണ്ടായിട്ടില്ല. ആറ് ഒഴിവുകളാണ് വില്ളേജ്മാന്‍ തസ്തികകളില്‍ ഉള്ളത്. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ തസ്തികയില്‍ ജോലിചെയ്യുന്നതിനുള്ള സമ്മതപത്രം സൂക്ഷ്മ പരിശോധനാ സമയത്ത് വാങ്ങുന്നതിന് പകരം റാങ്ക്ലിസ്റ്റ് നിലവില്‍വന്ന് രണ്ടുവര്‍ഷം കഴിഞ്ഞാണ് വാങ്ങിയത്. ഇതും നിയമനം വൈകാന്‍ കാരണമായി. എല്‍.പി.എസ്.എ, യു.പി.എസ്.എ, സിവില്‍ സപൈ്ളസ് അസി. സെയില്‍സ്മാന്‍ തസ്തികകളിലും മുമ്പ് നിയമനം വൈകുന്നതായി പരാതി ഉയര്‍ന്നിരുന്നു. അധികൃതരുടെ അനാസ്ഥമൂലം പ്രായപരിധി കഴിയാറായ ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്. എല്‍.ഡി.സി, എല്‍.ജി.എസ് റാങ്ക്ലിസ്റ്റുകളുടെ കാലാവധി കഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. പി.എസ്.സിയുടെ അനാസ്ഥക്കെതിരെ വിവിധ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.