ബാലുശ്ശേരി–കോഴിക്കോട് റൂട്ടില്‍ 18ന് ബസ് പണിമുടക്ക്

ബാലുശ്ശേരി: റോഡിന്‍െറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി-കോഴിക്കോട് റൂട്ടില്‍ 18ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ച് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബാലുശ്ശേരി-കോഴിക്കോട് മേജര്‍ റോഡിന്‍െറ പകുതിയിലധികവും പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴിയുമായ നിലയിലാണ്. ഇതുമൂലം ഒരു മണിക്കൂര്‍ യാത്രാസമയം വേണ്ടിടത്ത് ഒന്നര മണിക്കൂറോളം സമയം ചെലവിടേണ്ട സ്ഥിതിയാണ്. മാത്രമല്ല, ബസുകള്‍ക്ക് യഥാസമയം സര്‍വീസ് നടത്താനും കഴിയാത്ത അവസ്ഥയുണ്ട്. മിക്ക ബസുകളും ട്രിപ്പുകള്‍ മുടക്കുന്നതു കാരണം സാമ്പത്തികമായും നഷ്ടത്തിലായിരിക്കുകയാണെന്നാണ് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ അഭിപ്രായം. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രകാരണം യാത്രക്കാരുടെ കുറ്റാരോപണങ്ങളും തൊഴിലാളികളുടെ നേര്‍ക്കാണ്. കാല്‍നടയാത്രക്കാരുടെയും ട്രാഫിക് പൊലീസിന്‍െറയും നിരന്തര പീഡനങ്ങളും തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണെന്ന് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.കെ. ഭാസ്കരന്‍, ടി.കെ. ഷമീര്‍, എ.പി. സുരേഷ്, കെ.എം. സജീവന്‍, വി.കെ. സജീവന്‍ എന്നിവര്‍ പറഞ്ഞു. ക്ളീനര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കണമെന്നുള്ള അധികൃതരുടെ ആവശ്യം പുന$പരിശോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി 18ന് ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലും നരിക്കുനി, പയിമ്പ്ര, പട്ടര്‍പാലം റൂട്ടിലും ബസുകള്‍ പണിമുടക്കി സര്‍വീസ് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.