വൈദ്യുതി ലൈനിലെ തടസ്സം നീക്കാനത്തെിയ ജീവനക്കാരെ തടഞ്ഞു

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമൂഴിയില്‍ വൈദ്യുതി ലൈനിലെ പ്രസരണ നഷ്ടം ഒഴിവാക്കി വൈദ്യുതി വിതരണം സുഗമമാക്കാനത്തെിയ കെ.എസ്.ഇ.ബി ജീവനക്കാരെ സ്വകാര്യ വ്യക്തി തടഞ്ഞു. തോട്ടുമൂഴി കുമ്പിടാന്‍പടിയിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെ കടന്നുപോകുന്ന ലൈനിലെ തടസ്സങ്ങള്‍ വെട്ടിമാറ്റാനാണ് ജീവനക്കാരത്തെിയത്. 200 മീറ്ററോളം നീളത്തില്‍ തടസ്സപ്പെട്ടാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, റബര്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റാനത്തെിയതായിരുന്നു ജീവനക്കാര്‍. സ്വകാര്യ വ്യക്തി പ്രവൃത്തി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മരങ്ങളുടെ തടസ്സം കാരണം 30ഓളം വീട്ടുകാര്‍ക്ക് വൈദ്യുതി വിതരണം പതിവായി തടസ്സപ്പെടുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.