താമരശ്ശേരി: വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കി നിലകൊള്ളുന്ന പൂനൂര്‍ ഗവ. മാപ്പിള യു.പി സ്കൂള്‍ 90ാം വാര്‍ഷികാഘോഷ നിറവില്‍. ആഗസ്റ്റ് 15 മുതല്‍ 2015 ജനുവരി 26വരെയുള്ള കാലയളവില്‍ തൊണ്ണൂറിന പരിപാടികള്‍ സംഘടിപ്പിച്ച് കുട്ടികളുടെ ഭാവി കൂടുതല്‍ ശോഭനമാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാലയം. സ്വാതന്ത്ര്യദിന പുലരിയില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമാകുമെന്ന് നവതി ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോഗോ പ്രകാശനം, ദേശഭക്തി ഗാനാലാപന മത്സരം, മെഗാക്വിസ്, സിനിമാപ്രദര്‍ശനം എന്നിങ്ങനെയുള്ള പരിപാടികള്‍ ഉദ്ഘാടന ദിവസം നടത്തും. 1925ല്‍ കുറുമ്പ്രനാട്ട് താലൂക്കില്‍ സ്ഥാപിതമായ പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂളാണ് ഇന്നത്തെ ഗവ.മാപ്പിള യു.പി സ്കൂള്‍. പേരാമ്പ്രക്കടുത്ത് വാല്യക്കോട് എന്ന സ്ഥലത്തുനിന്ന് പൂനൂരിലേക്ക് മാറ്റി സ്ഥാപിച്ചതാണ് സ്ഥാപനം. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്ഥാപനത്തിലെ ആദ്യ അധ്യപകന്‍ എം.എസ്. രാമറും ആദ്യ പ്രവേശം നേടിയ വിദ്യാര്‍ഥി ഈറ്റഞ്ചേരി മണ്ണില്‍ ഗോപാലനുമാണ്. ആദ്യ വര്‍ഷം ചേര്‍ന്ന 98 പേരില്‍ മൂന്നുപേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍. 1937ല്‍ അധ്യാപകരുടെ എണ്ണം നാലായി വര്‍ധിപ്പിച്ചു. കാലക്രമേണ എട്ടാം ക്ളാസുവരെ ഇവിടെ ആരംഭിച്ചു. 1960വരെ ഈ നില തുടര്‍ന്നു. 1960-61ല്‍ പുതിയ വിദ്യാഭ്യാസ നിയമപ്രകാരം യു.പി സ്കൂളിലെ ക്ളാസ് എഴാംതരംവരെയായി നിജപ്പെടുത്തി. എട്ടുമുതല്‍ 10വരെയുള്ള ക്ളാസുകള്‍ ഹൈസ്കൂളുകളിലെ ക്ളാസുകളിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1960ല്‍ പൂനൂര്‍ ഗവ. ഹൈസ്കൂള്‍ ഈ വിദ്യാലയത്തിന്‍െറ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തൊട്ടടുത്തവര്‍ഷംതന്നെ പൂനൂര്‍ അങ്ങാടിയില്‍നിന്ന് രണ്ടു കി.മീറ്റര്‍ തെക്കുമാറിയുള്ള സ്ഥലത്തേക്ക് മാറ്റി. 1973ല്‍ എല്‍.പി, യു.പി വിഭാഗങ്ങള്‍ വേര്‍പെടുത്തി. യു.പി വിഭാഗം പൂനൂര്‍ - നരിക്കുനി റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2002ല്‍ പൂനൂര്‍ പേപ്പാലക്കടുത്ത് താന്നിയുള്ളകണ്ടിയില്‍ 34 സെന്‍റ് സ്ഥലം വാങ്ങി കെട്ടിടം പണിതുടങ്ങി. 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറി. അഞ്ചു വര്‍ഷംമുമ്പ് നാട്ടുകാര്‍ സമാഹരിച്ച തുക കൊണ്ട് കുട്ടികള്‍ക്ക് കളിക്കാനായി 94 സെന്‍റ് സ്ഥലം വിലക്കുവാങ്ങി. അഞ്ച്,ആറ്,ഏഴ് ക്ളാസുകളിലായി ഇപ്പോള്‍ 1015 കുട്ടികളാണ് പഠിക്കുന്നത്. 21 ക്ളാസ്മുറികളും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്കൂള്‍ ലൈബ്രറി, സ്റ്റോര്‍, ഓഫിസ്, സ്റ്റാഫ്റൂം എന്നിവക്കായി പ്രത്യേക മുറികളും ഇവിടെയുണ്ട്. കൂടാതെ, വൃത്തിയും വെടിപ്പുമുള്ള കഞ്ഞിപ്പുരയും 30 ടോയ്ലറ്റുകളും സ്കൂളിന് സ്വന്തമായുണ്ട്. അഞ്ച്,ആറ്,ഏഴ് ക്ളാസുകളില്‍ ഇംഗ്ളീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്. നവതി ആഘോഷനടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്‍റ് വഹാബ് മാസ്റ്റര്‍ ചെയര്‍മാനും ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ് ജനറല്‍ കണ്‍വീനറുമായി രൂപവത്കരിക്കപ്പെട്ട സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് സി.പി.എ വഹാബ് മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ് സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.