ഈരാറ്റുപേട്ട: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി മന്ദിരത്തിന്‍െറ നിര്‍മാണോദാഘാടനം ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് കെ.എസ്.ആര്‍.ടിസി സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. എം.പി മാരായ ആന്‍േറാ ആന്‍റണി, ജോയി എബ്രാഹം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍റണി ചാക്കോ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ബി. ശ്രീകുമാര്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാധാരണക്കാരുടെ സഞ്ചാര സൗകര്യമെന്ന നിലക്ക് നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടിസിയെ നിലനിര്‍ത്തണമെന്ന് പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകളടക്കം നിര്‍ത്തലാക്കിയ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്നും പി.സി. ജോര്‍ജ് അറിയിച്ചു. ജനപ്രതിനിധികളുടെയും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ മുഴുവന്‍ പേരുടെയും സഹകരണത്തോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വികസനം ത്വരിതപ്പെടുത്തുമെന്നും ജോര്‍ജ് ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.