കോട്ടയം: മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാത്തതിന്‍െറ പേരില്‍ ആരോഗ്യവകുപ്പ് നാട്ടകത്ത് ഹോട്ടല്‍ അടപ്പിച്ച സംഭവത്തെചൊല്ലി വിവാദം. നാട്ടകം സഹകരണ ബാങ്കിനുസമീപത്തെ കരിമ്പിന്‍ ടേസ്റ്റി ലാന്‍ഡ് എന്ന ഹോട്ടലാണ് അടപ്പിച്ചത്. എന്നാല്‍, ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പിന്നീട് തുറന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുനിസിപ്പല്‍ അതിര്‍ത്തിയിലുള്ള ഹോട്ടല്‍ അടച്ചുപൂട്ടാന്‍ അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധി ഇക്കാര്യത്തില്‍ ഇടപെട്ടത്. ആരോഗ്യ വകുപ്പ് നടപടിക്കെതിരെ ഡി.എം.ഒയും രംഗത്തത്തെിയതോടെ വിവാദം കൊഴുത്തിരിക്കുകയാണ്. ഹോട്ടല്‍ പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാട്ടകം മെഡിക്കല്‍ ഓഫിസറോട് ഡി.എം.ഒ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവുമെന്ന് ഡി.എം.ഒ ഐഷബായി അറിയിച്ചു. മുനിസിപ്പല്‍ അതിര്‍ത്തിയിലുള്ള ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ളെന്ന് ഡി.എം.ഒ പറഞ്ഞു. ഹോട്ടലില്‍നിന്ന് മാലിന്യം ഒഴുകി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതിയെ തുടര്‍ന്ന് അവിടെ പോയി അന്വേഷിച്ച് റിപ്പോര്‍ട്ട് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കാനാണ് താന്‍ നിര്‍ദേശിച്ചതെന്ന് ഐഷബായി പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി അവരുടെ ആരോഗ്യ വിഭാഗം മുഖേനയാണ് നടപടി സ്വീകരിക്കേണ്ടത്. മുനിസിപ്പല്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെങ്കില്‍ മാത്രമേ ആരോഗ്യ വകുപ്പിന് നടപടിയെടുക്കാന്‍ അധികാരമുള്ളൂവെന്നും ഡി.എം.ഒ പറഞ്ഞു. അതേസമയം, ഹോട്ടല്‍ പരിശോധിക്കാന്‍ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ എത്തിയവര്‍ ഭീഷണിപ്പെടുത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മേലധികാരികളുടെ അനുവാദ പ്രകാരമാണ് ഹോട്ടല്‍ പൂട്ടാന്‍ നടപടി സ്വീകരിച്ചതെന്നും ഇവര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജര്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി ചിങ്ങവനം എസ്.ഐ നിസാം പറഞ്ഞു. മാലിന്യം റോഡിലൂടെ ഒഴുക്കി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.