കരുണാനിധി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കട്ജുവിന്‍െറ ഫെയ്സ്ബുക്ക് പോസ്റ്റ്

ന്യൂഡൽഹി: സ്വത്ത് വിവരം വെളിപ്പെടുത്താൻ എം.കരുണാനിധിയെ വെല്ലുവിളിച്ച് പ്രസ്കൗൺസിൽ ചെയ൪മാൻ മാ൪ക്കണ്ഡേയ കട്ജു രംഗത്ത്. കരുണാനിധി കുടുംബാംഗങ്ങളുടെ മുഴുവൻ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഫേസ്ബുക്കിലൂടെയാണ് കട്ജു ആവശ്യപ്പെട്ടത്.

മദ്രാസ് ഹൈകോടതിയിലെ ജഡ്ജി നിയമന വിവാദവുമായി ബന്ധപ്പെട്ട് കട്ജു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ നുണയാണെന്ന് കരുണാനിധി പറഞ്ഞിരുന്നു. കട്ജുവിനെ പ്രസ് കൗൺസിൽ ചെയ൪മാൻ സ്ഥാനത്ത്നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കരുണാനിധി ഉപരാഷ്ര്ടപതി ഹമീദ് അൻസാരിക്ക് കത്തയക്കുകയും ചെയ്തു. ഇതിന്മറുപടിയായാണ്12 ചോദ്യങ്ങളടങ്ങിയ കട്ജുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ അക്രമിക്കും മുമ്പ് ചില കാര്യങ്ങൾ കരുണാനിധി വെളിപ്പെടുത്തണമെന്ന് കട്ജു ആവശ്യപ്പെടുന്നു. ബാങ്ക് ബാലൻസ്, വിദേശ നിക്ഷേപം എന്നിവയടക്കം കരുണാനിധിയുടെയും പത്നിമാരുടെയും മക്കളായ മുത്തു, അളഗിരി,സ്റ്റാലിൻ , കനിമൊഴി എന്നിവരുടെയും പേരിലുള്ള സ്വത്ത് വിവരം പുറത്തു വിടാൻ കട്ജു കരുണാനിധിയെ വെല്ലുവിളിച്ചു. രാഷ്ര്ടീയത്തിൽ ഇറങ്ങുന്നതിനു മുമ്പും ഇപ്പോഴുമുള്ള സ്വത്തുക്കളുടെ പട്ടികയും മാരൻ സഹോദരൻമാരുടെ പേരിലുള്ള സ്വത്ത് വിവരവും വെളിപ്പെടുത്തണം.

മക്കൾക്കും പേരക്കുട്ടികൾക്കും ഓഹരി പങ്കാളിത്തമുള്ള കമ്പനികളേതെന്നും അവയുടെ വിപണി വില എത്രയെന്നും വെളിപ്പെടുത്താൻ കട്ജു കരുണാനിധിയോട് ആവശ്യപ്പെടുന്നു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് കരുണാനിധി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നാണ് പ്രസ് കൗൺസിൽ ചെയ൪മാന്‍്റെ ആവശ്യം.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.