അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

കയ്പമംഗലം: പെരിഞ്ഞനത്ത് അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. രണ്ടുപേരെ കുത്തി പരിക്കേല്‍പിച്ചു. പെരിഞ്ഞനം കപ്പല്‍ പള്ളിക്ക് സമീപം കൊള്ളിക്കത്തറ സുലൈമാന്‍െറ വീട്ടിലേക്ക് കൊണ്ടുവന്ന പോത്താണ് വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ വിരണ്ടോടിയത്. തുടര്‍ന്ന് പോത്തിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുറ്റിലക്കടവ് സ്വദേശി സഗീറിന് പരിക്കേറ്റു. ഇയാള്‍ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വിരണ്ടോടിയ പോത്ത് കനോലി കനാല്‍ കടന്ന് പടിയൂരിലും തുടര്‍ന്ന് പെരിഞ്ഞനം, കയ്പമംഗലം പ്രദേശങ്ങളിലൂടെ വന്ന് മൂന്നുപീടിക അറവുശാലയിലത്തെി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നിന്നിരുന്ന പുത്തന്‍ചിറ സ്വദേശി താനത്തുപറമ്പില്‍ ജബ്ബാറിനെ കുത്തി. കൈയിലും കാലിലും കുത്തേറ്റ ജബ്ബാറിനെ ഗാര്‍ഡിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ദേശീയപാതയിലൂടെ ഓടിവന്ന പോത്ത് വഴിയമ്പലം പെട്രോള്‍പമ്പില്‍ കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ടിപ്പര്‍ലോറിയിലും ടെമ്പോയിലും കയറിനിന്ന് പത്തോളം പേര്‍ ചേര്‍ന്ന് വടമെറിഞ്ഞ് പോത്തിനെ വൈകീട്ട് 6.30ഓടെ തളച്ചു. പോത്ത് പെട്രോള്‍പമ്പിലെ വാട്ടര്‍പൈപ്പും ഗേറ്റും നശിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.