നീലേശ്വരം: നഗരഹൃദയത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരുവര്‍ഷമായി. പ്രതിഷേധ സൂചകമായി വ്യാപാരികള്‍ വാഴനട്ടു. മെയിന്‍ ബസാറിലെ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. 24 മണിക്കൂറും വെള്ളം റോഡിലേക്ക് ഒഴുകുന്നു. വെള്ളത്തിന്‍െറ ഒഴുക്കുമൂലം റോഡ് തകര്‍ന്നിരിക്കുകയാണ്. വീതി കുറഞ്ഞ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാല്‍നടയാത്ര ദുസ്സഹമാണ്. നഗരസഭയിലും ജലവകുപ്പിലും പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മെയിന്‍ ബസാറിലെ വ്യാപാരികള്‍ വാഴ നട്ടത്. നടപടിയില്ളെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.