കോള്‍ പടവില്‍ ഫൈബര്‍ വഞ്ചി മറിഞ്ഞ് യുവാവ് ചാലിലേക്ക് വീണു

ചേര്‍പ്പ്: പടിഞ്ഞാട്ടുമുറിയില്‍ ഭഗവതികുളത്തിന് വടക്കുഭാഗത്തുള്ള കോള്‍പടവില്‍ ഫൈബര്‍ വഞ്ചി മറിഞ്ഞ് വഞ്ചിയിലുണ്ടായിരുന്നയാള്‍ ചാലിലേക്ക് വീണു. ഇയാളുടെ മൂക്കില്‍നിന്ന് രക്തം വന്നതിനത്തെുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാട്ടുമുറി പട്ടികക്കാരന്‍ വീട്ടില്‍ കൊച്ചുമുഹമ്മദിന്‍െറ മകന്‍ ഷാജിക്കാണ് (35) അപകടം പറ്റിയത്. ബുധനാഴ്ച രാവിലെ 10ഓടെയാണ് സുഹൃത്ത് അമ്പുവളപ്പില്‍ ശ്രീജിത്ത് ഒന്നിച്ച് വള്ളത്തില്‍ പോയത്. കളിവള്ളം പോലത്തെ വഞ്ചിയിലായിരുന്നു യാത്ര. വഞ്ചി മറിഞ്ഞ് ഷാജി ചാലിലേക്ക് വീഴുകയായിരുന്നു. കുഴഞ്ഞുപോയ ഷാജിയെ സുഹൃത്ത് പൊക്കി കരയില്‍ കൊണ്ടുവന്നു. സഹായത്തിന് ഫയര്‍ഫോഴ്സും എത്തിയിരുന്നു. ചേര്‍പ്പ് പൊലീസിന്‍െറ സഹായത്തോടെ ഇയാളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.