കുന്നംകുളം: മോഷ്ടിച്ച് വിറ്റ കൊട്ടടയ്ക്ക കണ്ടെടുക്കാന്‍ പ്രതിയുമായി വന്ന പൊലീസുകാരനെ കച്ചവടക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കണ്ണൂര്‍ കാംകോയില്‍നിന്ന് 180 കിലോ കൊട്ടടയ്ക്ക മോഷ്ടിച്ച കേസില്‍ മൂന്നുപേരെ നീലേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ ഷിബു മോഷണം നടത്തിയ അടയ്ക്ക കുന്നംകുളത്തെ കടയിലാണ് വിറ്റതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അടയ്ക്ക വാങ്ങിയ വടക്കാഞ്ചേരി റോഡിലെ സുദര്‍ശന്‍ മലഞ്ചരക്ക് കടയില്‍ നീലേശ്വരം എസ്.ഐ എം.പി. സുകുമാരനും കാംകോ ജീവനക്കാരന്‍ വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതി ഷിബുവുമായി ബുധനാഴ്ച രാവിലെ എത്തിയതാണ് സംഘര്‍ഷത്തിനിടയായത്. പൊലീസ് കടയില്‍ കയറിയ ഉടമസ്ഥനോട് വിവരങ്ങള്‍ പറഞ്ഞു. ചാക്കില്‍ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക തിരിച്ചെടുക്കാന്‍ തുടങ്ങിയതോടെ ഉടമ പൊലീസിനെതിരെ തട്ടിക്കയറി. ഇതോടെ സമീപത്തെ കച്ചവടക്കാരും വ്യാപാര സംഘടനാ നേതാക്കളും സ്ഥലത്തത്തെി. പിന്നീട് പൊലീസുമായുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ മാസം ഏഴിനാണ് മോഷണം നടന്നത്. പിന്നീട് ഷിബു കാറില്‍ കൊണ്ടുവന്ന അടയ്ക്ക 33,000 രൂപക്കാണ് വിറ്റത്. കച്ചവട സംഘടനാ നേതാക്കളുമായുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് കുന്നംകുളം എസ്.ഐ ദിലീപ് സ്ഥലത്തത്തെി. പ്രതിയെയും കച്ചവട സംഘടനാ നേതാക്കളെയും നീലേശ്വരം പൊലീസിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച ചെയ്തു. ഇതത്തേുടര്‍ന്ന് 120 കിലോ കൊട്ടടയ്ക്ക നീലേശ്വരം പൊലീസിന് നല്‍കി ഒത്തുതീര്‍പ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.