തിരുവില്ല്വാമല: അമിത വേഗത്തില്‍ വളവ് തിരിച്ച ബസില്‍ നിന്നും യുവതി റോഡില്‍ തലയടിച്ചു വീണ് പരിക്കേറ്റു. യുവതിയെ കൊണ്ടുപോകാന്‍ ഗ്രാമപഞ്ചായത്ത് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ആശുപത്രിയിലത്തെിക്കാന്‍ ഒരു മണിക്കൂറോളം വൈകി. നാട്ടുകാര്‍ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഓഫിസിന്‍െറ ഗേറ്റ് പൂട്ടി. ബുധനാഴ്ച രാവിലെ 10 ഓടെ കയറ്റവും കൊടുംവളവും ചേര്‍ന്ന മുതിയാര്‍കോട് വളവിലാണ് ഒറ്റപ്പാലത്തുനിന്ന് തൃശൂരിലേക്ക് വരുന്ന സെന്‍റ് ജോര്‍ജ് ബസില്‍നിന്നും പാമ്പാടി കുളത്തൂര്‍പറമ്പ് രാമന്‍െറ മകള്‍ ബിന്ദു (24) റോഡില്‍ തെറിച്ചുവീണത്. ബസിന്‍െറ വാതില്‍ തുറന്ന് കെട്ടിവെച്ച നിലയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ലക്കിടി റെയില്‍വേ ഗേറ്റില്‍ വൈകിയതിനാല്‍ ബസ് അമിത വേഗത്തിലായിരുന്നു. റോഡില്‍ വീണ ബിന്ദുവിനെ ആദ്യം തിരുവില്ല്വാമല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നും ഉടന്‍ മെഡിക്കല്‍ കോളജിലത്തെിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ഉടന്‍ തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് ആംബുലന്‍സ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോള്‍ ആംബുലന്‍സ് കേടാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകി പഴയന്നൂര്‍ ഗവ. ആശുപത്രിയിലെ ആംബുലന്‍സത്തെിയാണ് ബിന്ദുവിനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. രോഷാകുലരായ നാട്ടുകാരും പ്രതിപക്ഷ ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് ഗേറ്റ് പുറത്തുനിന്നും പൂട്ടി. പിന്നീട് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് പൊലീസ് സഹായത്തോടെ സ്ഥലത്തത്തെിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. വള്ളി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി. വീഴ്ച വരുത്തിയ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടുമെന്നറിയിച്ചു. ഇതോടെ പ്രതിഷേധം കെട്ടടങ്ങി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ബസ് ഡ്രൈവര്‍ വരന്തരപ്പിള്ളി വേലൂപ്പാടം മടക്കാത്തറ സൈനുദ്ദീന്‍ (34) ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.