മലപ്പുറം: ലോകാരോഗ്യ സംഘടന മാംസാഹാരങ്ങളില്‍ അനുവദനീയമാക്കിയ ആന്‍റിബയോട്ടിക് അളവിന്‍െറ പകുതി പോലും സംസ്ഥാനത്തെ ബ്രോയിലര്‍ കോഴികളില്‍ ഉപയോഗിക്കുന്നില്ളെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (സി.എസ്.ഇ) പഠന റിപ്പോര്‍ട്ടിലെ ആന്‍റിബയോട്ടിക് അളവ് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചതിന്‍െറ പകുതിയില്‍ താഴെയാണ്. ഡല്‍ഹിയിലെ നാല് ഫാമുകളിലെ 70 കോഴികളില്‍ മാത്രം പരിശോധന നടത്തി പുറത്തുവിട്ട റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ കോഴിഫാം മേഖലയെ തകര്‍ക്കും. റിപ്പോര്‍ട്ട് പുറത്തു വിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷിക്കാണ് എന്‍റോഫ്ളോക്സാസിന്‍, ഫ്ളൂറോക്യൂനലോണ്‍ എന്നീ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നത്. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ ഉണ്ടായേക്കാവുന്ന വൈറസ് ബാധയും ക്ഷീണവും കണക്കിലെടുത്താണ് ഒരാഴ്ച മാത്രം ശേഷിയുള്ള ആന്‍റി ബയോട്ടിക്കുകള്‍ നല്‍കാറ്. 42 ദിവസത്തിനു ശേഷമാണ് കോഴികളെ മാര്‍ക്കറ്റിലത്തെിക്കുക. ഏതു ആന്‍റിബയോട്ടിക്കുകളുടെയും പരമാവധി ശേഷി 25 ദിവസമാണ്. ശരിയായ രീതിയില്‍ വേവിച്ച കോഴിയിറച്ചിയില്‍ ആന്‍റിബയോട്ടിക്കുകളുടെ സാന്നിധ്യവുമുണ്ടാവില്ല. വസന്ത, ഐ.ബി.ഡി.ഐ എന്നീ രോഗങ്ങള്‍ക്കുള്ള പ്രതിരോധ തുള്ളിമരുന്നുകളും വളര്‍ച്ചക്കാവശ്യമായ വൈറ്റമിന്‍ മരുന്നുകളുമാണ് കോഴികള്‍ക്ക് നല്‍കുന്നത്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ല. ബയോ സെക്യൂരിറ്റി മരുന്നുകള്‍ സ്പ്രേ ചെയ്യുന്നതിലൂടെ ഫാമുകളില്‍ ബാക്ടീരിയ ബാധയും വിരളമാണെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. കാദറലി വറ്റലൂര്‍, അഡ്വ. രാജന്‍, വെറ്ററിനറി ഡോക്ടര്‍ റഊഫ്, മജീദ് വെട്ടത്തൂര്‍, ലിജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.