മലപ്പുറം: പുളിക്കല്‍ എ.എം.എം.എച്ച്.എസില്‍ പ്ളസ്ടു അനുവദിക്കുന്നതിന് പ്രാദേശിക പാര്‍ട്ടി നേതൃത്വം കോഴ ആവശ്യപ്പെട്ടതായി സ്കൂള്‍ നടത്തിപ്പുകാരായ കവാക്കിബുനയ്യിറ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരാണ് പണം ചോദിച്ചതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്‍െറ അനിഷ്ടംമൂലമാണ് അര്‍ഹതയുണ്ടായിട്ടും ഈ ഹൈസ്കൂളിനെ അപ്ഗ്രേഡ് ചെയ്യാതിരുന്നത്. നൂറുവര്‍ഷത്തോളം പഴക്കമുള്ള സ്കൂളില്‍ ഇത്തവണ 452 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി വിജയിച്ചു. 99.6 ശതമാനമായിരുന്നു വിജയം. സമീപത്തെ സ്കൂളുകളെല്ലാം ഇതിന്‍െറ പകുതിയോളം വിദ്യാര്‍ഥികളെയാണ് പരീക്ഷക്കിരുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുള്ള പുളിക്കല്‍ സ്കൂളിനെ പ്ളസ്ടു തലത്തിലേക്ക് ഉയര്‍ത്തുകയെന്നത് വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ഇതുമുന്‍നിര്‍ത്തി പുളിക്കല്‍ പഞ്ചായത്ത് ബോര്‍ഡ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. അവസാനം നിമിഷം വരെ സ്കൂളിനെ പരിഗണിച്ചിരുന്നതായും വിവരം ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വി.ഇ. മുഹമ്മദലി, വി.പി. അബ്ദുസമദ്, എന്‍. മുസ്തഫ, കെ. മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.