തിരൂരങ്ങാടി: ലോകത്തെ നടുക്കിയ യുദ്ധങ്ങളും കെടുതികളും ചിത്രീകരിച്ച് കക്കാട് ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. ലിവ് ആന്‍ഡ് ലറ്റ് ലിവ് എന്ന ഡോക്യുമെന്‍ററി കാണികളുടെ കരളലയിപ്പിക്കുകയാണ്. ഹിരോഷിമ ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പരപ്പനങ്ങാടി, താനൂര്‍, വേങ്ങര ഉപജില്ലകളിലെ തൊണ്ണൂറോളം വിദ്യാലയങ്ങള്‍ക്ക് ഡോക്യുമെന്‍ററി സൗജന്യമായി എത്തിച്ചിട്ടുമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്കയുടെ അണുവര്‍ഷത്തില്‍ ഇന്നും കെടുതികള്‍ ഉയര്‍ത്തുന്നതായി ഡോക്യുമെന്‍ററി വരച്ചുകാട്ടുന്നു. നാഗസാക്കി ദുരന്തം, വിയറ്റ്നാം യുദ്ധം, ഗള്‍ഫ് യുദ്ധം, ഫലസ്തീനിലെ ആക്രമണങ്ങള്‍, ഏറ്റവും ഒടുവിലായി ഗസ്സയിലെ ആക്രമണം തുടങ്ങി സാമ്രാജ്യത്വ അധിനിവേശത്തിന്‍െറ കൊടുംക്രൂരതകള്‍ മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയില്‍ അവതരിപ്പിക്കുന്നു. യുദ്ധത്തില്‍ പരിക്കേറ്റ് ജീവന്‍ തിരിച്ചുകിട്ടിയവരുടെ ദുരിതകഥകള്‍ ഡോക്യുമെന്‍ററിയില്‍ നേര്‍ക്കാഴ്ചയായി. സ്കൂളിലെ കെ. ശഹാനയാണ് വിശദീകരണം നല്‍കിയത്. കെ. സുര്യയും ശബ്ദം നല്‍കി. രണ്ട് മാസത്തെ തയാറെടുപ്പോടെയാണ് ഡോക്യുമെന്‍ററി പൂര്‍ത്തീകരിച്ചത്. സ്കൂളിലെ എസ.്ആര്‍.ജി കണ്‍വീനര്‍ പി.എം. അസീസ് സംവിധാനം നിര്‍വഹിച്ചു. സ്കൂളില്‍ നടന്ന വിദ്യാര്‍ഥി സംഗമത്തില്‍ എസ്.എം.സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഡോക്യുമെന്‍ററി പ്രകാശനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. സുലേഖ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്‍റ് കെ.എം. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വി.എം. പ്രകാശന്‍, സീലം, വനജ, കെ.എം. മുഹമ്മദ്, സി. സൈതു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.