പത്തനംതിട്ട: ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ നിയമത്തിലെ വ്യവസ്ഥകള്‍ കാറ്ററിങ് ഗ്രൂപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കം നടപടി സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ അറിയിച്ചു. ഓരോ കാറ്ററിങ് ഗ്രൂപ്പിലുമുള്ള ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാവരും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതും ഓരോ കാറ്ററിങ് ഗ്രൂപ്പും അവരവരുടെ ജലസ്രോതസ്സ് വൃത്തിയായി സൂക്ഷിച്ച് വെള്ളം പരിശോധിച്ചതിന്‍െറ റിപ്പോര്‍ട്ട് കൈവശം വക്കേണ്ടതുമാണ്. ആഹാരം പാചകം ചെയ്യുന്ന സ്ഥലവും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെയും മലിനവസ്തുക്കള്‍ കുന്നുകൂടാതെയും ശുചിയായും സൂക്ഷിക്കണം. മലിനജലവും ഖരമാലിന്യങ്ങളും സംസ്കരിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ടത്തെണം. ആഹാരം പാകം ചെയ്യുന്ന ആളുകള്‍ വ്യക്തിശുചിത്വം പാലിക്കണം. കരാറുകാര്‍ ഫുഡ് സേഫ്റ്റി-രജിസ്ട്രേഷന്‍ ഉള്ളവരായിരിക്കണമെന്നും അസിസ്റ്റന്‍റ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.