കോട്ടയം: മഴ കുറഞ്ഞിട്ടും പ്രളയ ദുരിതങ്ങള്‍ ബാക്കി. പലയിടത്തും വാഹന ഗതാഗതം ഇപ്പോഴും പുന$സ്ഥാപിച്ചിട്ടില്ല. ബുധനാഴ്ച പകല്‍ മഴ മാറിയിട്ടും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നേരിയ തോതില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പലര്‍ക്കും വീടുകളിലേക്കു മടങ്ങാനായില്ല. ബുധനാഴ്ച കൂടുതലായി ദുരിതാശ്വാസക്യാമ്പുകള്‍ ഒന്നും തുറന്നിട്ടില്ല. നിലവില്‍ നാലു താലൂക്കുകളിലായി 4850 പേരാണ് 66 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം തോട്ടക്കാട്ട് ഒഴുക്കില്‍ കാണാതായ ചീരഞ്ചിറ സ്വദേശിയായ പ്ളസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം ബുധനാഴ്ച പുതുപ്പള്ളിയില്‍നിന്ന് കണ്ടത്തെി. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കുമരകത്ത് ഒരാളും മാങ്ങാനം മന്ദിരത്ത് ഒരാളും വെള്ളക്കെട്ടില്‍ വീണുമരിച്ചിരുന്നു. മീനച്ചിലാറും മണിമലയാറും ഇപ്പോഴും ഭീതിദമായ വിധത്തില്‍ നിറഞ്ഞൊഴുകുകയാണ്. വെള്ളം കയറിയതിനത്തെുടര്‍ന്ന് എ.സി റോഡില്‍ ഗതാഗതം പുന$സ്ഥാപിക്കാനായിട്ടില്ല. റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഓളത്തില്‍ വീടുകള്‍ക്കു നാശം സംഭവിക്കുന്നുവെന്ന് ആരോപിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ എ.സിറോഡ് ഉപരോധിച്ചത് സംഘര്‍ഷത്തിനു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.