ചെറുതോണി: ദമ്പതികള്‍ വിഷം കഴിക്കുകയും യുവതി മാത്രം മരിക്കുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത. കരിമ്പന്‍ മണിപ്പാറ കാനത്തില്‍ ഇലവുംചോട്ടില്‍ ചന്ദ്രന്‍െറ മകള്‍ ആശയാണ് (24) കോട്ടയം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച മരിച്ചത്. കഴിഞ്ഞ 25 നാണ് ആശയെയും ഭര്‍ത്താവ് ശ്രീക്കുട്ടനെയും വിഷം ഉള്ളില്‍ചെന്ന നിലയില്‍ അവശരായി ഇടുക്കി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇതില്‍ ശ്രീക്കുട്ടന്‍ (38) രക്ഷപ്പെട്ടു. എന്നാല്‍, ആശയുടെ മരണം കൊലപാതകമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ രംഗത്തത്തെി. ശ്രീക്കുട്ടന് മറ്റൊരു ബന്ധത്തില്‍ മൂന്ന് കുട്ടികളുള്ളതായി ബന്ധുക്കള്‍ പറയുന്നു. കടബാധ്യതയും രോഗവുമാണ് വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ശ്രീക്കുട്ടന്‍ പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍, ഒരു മാസം മുമ്പ് പ്രസവിച്ച ആശക്ക് ഗര്‍ഭകാലത്ത് ആവശ്യമായ ചികിത്സയോ ഭക്ഷണമോ ശ്രീക്കുട്ടന്‍ നല്‍കിയിരുന്നില്ളെന്ന് ആശയുടെ മാതാപിതാക്കള്‍ പറയുന്നു. വാടക വീട്ടില്‍ പ്രസവിച്ച ഇവരെ കഞ്ഞിക്കുഴി ഗവ. ആശുപത്രിയിലെ ഒരു ഹെല്‍ത്ത് നഴ്സാണ് ജില്ലാ ആശുപത്രിയിലത്തെിക്കുന്നത്. ഇവരുടെ മക്കളായ ഒരു വയസ്സുള്ള മാളുവും 30 ദിവസം പ്രായമായ മാളവികയും ഇപ്പോള്‍ ആശയുടെ അമ്മയുടെ സംരക്ഷണയിലാണ് . ചോദ്യം ചെയ്യലിനുശേഷം പൊലീസ് ശ്രീക്കുട്ടനെ ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.