തൊടുപുഴ: നഗരത്തില്‍ ഗാന്ധി സ്ക്വയറിലെ വിവാദ കുഴി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി അടച്ചു. ചൊവ്വാഴ്ച ഈ കുഴി അടച്ചതിന് ഇടവെട്ടി തോപ്പില്‍ ബിജുവിന്‍െറ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനംഓടിച്ചതിനുമാണ് കേസ്. ഈ സംഭവം വിവാദമായതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകുന്നേരം മെറ്റലും സിമന്‍റുമായത്തെി പ്രതീകാത്മക കുഴിയടക്കല്‍ നടത്തിയത്. എന്നാല്‍, ഉടന്‍ ശക്തമായ മഴ പെയ്തതോടെ കുഴി വീണ്ടും പൂര്‍വസ്ഥിതിയിലായി. കുഴിയടക്കല്‍ കാണാന്‍ ജനങ്ങളും കൂടി. ട്രാഫിക് റൗണ്ടാനയിലെ കുഴികളില്‍ വീഴാതിരിക്കാന്‍ പൊലീസ് ഡിവൈഡറുകള്‍ സ്ഥാപിച്ചതും കഴിഞ്ഞ ദിവസം ഒച്ചപ്പാടിനിടയാക്കിയിരുന്നു. റൗണ്ടാന തിരിഞ്ഞുവന്ന ഒരു വാഹനം തട്ടി കുഴിയില്‍ വെച്ചിരുന്ന ഡിവൈഡര്‍ മറിഞ്ഞുവീണു. ക്ഷുഭിതനായ ട്രാഫിക് പൊലീസ് വാഹനം തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി ഡിവൈഡര്‍ നേരെ വെപ്പിച്ചു. പെറ്റിക്കേസുമെടുത്തു. ഇതോടെ ക്ഷുഭിതരായ ജനം സംഘടിച്ചു. ഒടുവില്‍ പെറ്റിക്കേസ് ഒഴിവാക്കി വാഹനം പോകാന്‍ അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.