തൊടുപുഴ: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍നിന്ന് അനു മാത്യു നാട്ടില്‍ തിരിച്ചത്തെിയെങ്കിലും ഇനിയങ്ങോട്ട് എങ്ങനെ ജീവിതം തള്ളിനീക്കുമെന്ന കാര്യം അനുവിനും ഭര്‍ത്താവ് രഞ്ജിത്തിനും അറിയില്ല. രഞ്ജിത് നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയിരിക്കെയാണ് അനുവിന് ലിബിയയിലെ ട്രിപളി മെഡിക്കല്‍ സെന്‍ററില്‍ ജോലി ലഭിക്കുന്നത്. എറണാകുളത്തെ ഒരു ഏജന്‍സി വഴിയായിരുന്നു ലിബിയയിലത്തെിയത്. ഫാമിലി വിസയടക്കം ഏജന്‍സി ഓഫര്‍ ചെയ്തിരുന്നെങ്കിലും അനു ലിബിയയിലത്തെിയതോടെ ഏജന്‍സി വാഗ്ദാനത്തില്‍നിന്ന് പിന്‍വലിഞ്ഞു. ഭാര്യക്കൊപ്പം ലിബിയയില്‍ ജോലി ചെയ്യാമെന്ന പ്രതീക്ഷയില്‍ ലോണെടുത്തും കടം വാങ്ങിയുമാണ് രഞ്ജിത്, അനുവിനെ ലിബിയയിലേക്കയച്ചത്. 2013 ലാണ് അനു ലിബിയയില്‍ എത്തുന്നത്. അവിടെയത്തെി എട്ടുമാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തത് ദുരിതത്തിലാക്കി. ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. പിന്നീട് ഘട്ടംഘട്ടമായി ശമ്പളം ലഭിച്ചുതുടങ്ങി. ഇതിനിടെയാണ് ആഭ്യന്തര കലാപം ആഞ്ഞടിച്ചത്. ലിബിയയിലെ ട്രിപളി മെഡിക്കല്‍ സെന്‍ററിലായിരുന്നു അനുവിന് ജോലി. രണ്ട് ലക്ഷം രൂപയോളം ശമ്പള ഇനത്തില്‍ കിട്ടാനുള്ളതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനും കഴിയാത്ത അവസ്ഥയിലായിരുന്നു. മാത്രമല്ല എന്‍ട്രി വിസ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഇതോടെ തങ്ങള്‍ വലിയ കെണിയിലാണ് പെട്ടിരിക്കുന്നതെന്ന് ബോധ്യമായതോടെ ഓരോ ദിനവും ഭീതിയോടെ തള്ളി നീക്കിക്കൊണ്ടിരുന്നു. ഒരാഴ്ചയായി രൂക്ഷമായ പോരാട്ടമാണ് ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം ഉണ്ടായത്. ഇതിനിടെ 52 പേരുണ്ടായിരുന്ന ഇവരില്‍ ചിലര്‍ കുടുംബവുമായി മറ്റൊരിടത്തേക്ക് മാറിത്താമസിച്ചു. എന്നാല്‍, മോഷ്ടാക്കളുടെ രൂപത്തിലത്തെിയ ചിലര്‍ ഇവരുടെ പണവും ആഭരണങ്ങളും ലാപ്ടോപ്പുമടക്കം കൊള്ളയടിച്ചു. ലിബിയയില്‍നിന്ന് തിരിച്ചുവരുന്നതിന് മൂന്നുദിവസം മുമ്പ് ആശുപത്രിക്കടുത്ത് വന്‍ സ്ഫോടനമാണ് നടന്നത്.ആശുപത്രി ഒന്നടങ്കം വിറച്ചുപോയതായും ജീവനോടെ തിരിച്ച് നാട്ടില്‍ വരാന്‍ കഴിയുമെന്ന് വിചാരിച്ചില്ളെന്നും അനു പറയുന്നു. ഇടുക്കി തോപ്രാംകുടി കടമ്പനാട്ട് ലൂസി ബേബിയുടെയും ബേബി മാത്യുവിന്‍െറയും മകളാണ് അനു. അനുവിനും രഞ്ജിത്തിനും രണ്ട് വയസായ ഒരു കുട്ടിയുമുണ്ട്. ജോലി തിരക്കി നടക്കുന്നതിനിടെ ഉള്ള ജോലി കൂടി നഷ്ടപ്പെട്ട് ഭാര്യയും തിരിച്ചുവന്നത് രഞ്ജിത്തിന്‍െറ ഉള്ളുലക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ കുടുംബത്തിന് അല്‍പം ആശ്വാസം ലഭിക്കുമെന്ന് രഞ്ജിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.