അപകടം നടന്നാല്‍ കൊലക്കുറ്റത്തിന് കേസെടുക്കും

മംഗലാപുരം: കുഴല്‍കിണര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉപയോഗശൂന്യമായ കുഴല്‍കിണറുകള്‍ മൂടിയില്ളെങ്കില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത്, കോര്‍പറേഷന്‍, വില്ളേജ് അധികൃതരോട് ഉഡുപ്പി, ദക്ഷിണ കനറ ഡി.സിമാരായ മുദ്ദുമോഹന്‍, എ.ബി. ഇബ്രാഹിം എന്നിവര്‍ ആവശ്യപ്പെട്ടു. ഇനി കുഴല്‍കിണര്‍ അപകടം നടന്നാല്‍ ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനാണ് മംഗലാപുരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എ.ബി. ഇബ്രാഹിമിന്‍െറ ഉത്തരവ്. ഉഡുപ്പി സിറ്റിയില്‍ പലയിടത്തും സുരക്ഷാക്രമീകരണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന 933ഓളം കുഴല്‍കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.