കലക്ടറേറ്റ് പടിക്കല്‍ സമരങ്ങളുടെ വേലിയേറ്റം

ക്രഷര്‍-ക്വാറി ഉടമകള്‍ ധര്‍ണ നടത്തി കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ക്രഷര്‍-ക്വാറി ഓണേഴ്സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. റദ്ദാക്കിയ ക്വാറി പെര്‍മിറ്റ് പുന$സ്ഥാപിക്കുക, ക്വാറിയുടെ ഷോര്‍ട്ട് ടേം പെര്‍മിറ്റ് നിലനിര്‍ത്തുക, ക്രഷറിന്‍െറ 100 ശതമാനം സെയില്‍ടാക്സ് വര്‍ധന പുന$പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന രക്ഷാധികാരി കെ. കുഞ്ഞമ്പു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.പി. നാണു അധ്യക്ഷത വഹിച്ചു. കെ.സി. ജയരാജന്‍, സി.പി. മുരളി, കെ.നാണു എന്നിവര്‍ സംസാരിച്ചു. ലോറി ഉടമകള്‍ ധര്‍ണ നടത്തി കണ്ണൂര്‍: നിര്‍മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. എ.കെ. ഇബ്രാഹിം, പി.പി. അബൂബക്കര്‍, കെ.എ. പ്രഭാകരന്‍, സി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. ലോട്ടറി തൊഴിലാളികള്‍ ധര്‍ണ നടത്തി കണ്ണൂര്‍: ഓണത്തിന് 10,000 രൂപ ബോണസ് അനുവദിക്കുക, വര്‍ധിപ്പിച്ച ടിക്കറ്റ് വില പിന്‍വലിക്കുക, സമ്മാന ഘടന പരിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ജില്ലാ ലോട്ടറി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളോറ രാജന്‍ അധ്യക്ഷത വഹിച്ചു. വി. കണ്ണന്‍, മുള്ളങ്കണ്ടി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.