മോശം സമയത്തെ വെള്ളി സ്വര്‍ണത്തിന് തുല്യമെന്ന് ബോക്സിങ് കോച്ച്

ന്യൂഡൽഹി: 2002ലെ ഗെയിംസിനു ശേഷം കോമൺവെൽത്ത് വേദിയിൽ ആദ്യമായി ഇന്ത്യൻ ബോക്സ൪മാ൪ സ്വ൪ണം ഇടിച്ചിടുന്നതിൽ പരാജയപ്പെട്ടെങ്കിലും ദേശീയ കോച്ചിന് തെല്ലും വിഷമമില്ല. ഗെയിംസിനായി തൻെറ ശിഷ്യ൪ തയാറെടുത്ത സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അവ൪ നേടിയ വെള്ളി സ്വ൪ണത്തിന് തുല്യമാണെന്ന് ബോക്സിങ് കോച്ച് ഗു൪ബാക്സ് സിങ് സന്ധു പറഞ്ഞു. പുരുഷ വിഭാഗത്തിൽ പ്രമുഖ താരവും ഒളിമ്പിക് മെഡലിസ്റ്റുമായ വിജേന്ദ൪ സിങ്, ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്ഥാനക്കാരായ മൻദീപ് ജാങ്ഗ്ര, ദേവേന്ദ്രോ സിങ് എന്നിവരും ഞായറാഴ്ച അവസാനിച്ച ഗ്ളാസ്ഗോ ഗെയിംസിൽ വെള്ളിയുമായാണ് മടങ്ങിയത്.
വനിതകളിൽ സരിത ദേവിക്കും പിങ്കി ജാങ്ഗ്രക്കും യഥാക്രമം വെള്ളിയും വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ‘കോമൺവെൽത്ത് ഗെയിംസിനുമുമ്പ് മത്സരപരിചയത്തിനായി ഞങ്ങൾക്ക് ഒരവസരവും ലഭിച്ചില്ല. എന്നാൽ, ഗെയിംസിൻെറ ചരിത്രത്തിലാദ്യമായി നമ്മുടെ നാല് ബോക്സ൪മാ൪ ഫൈനലിലത്തെി’ സന്ധു പറഞ്ഞു.
‘ശരിയാണ്, സ്വ൪ണം കിട്ടിയില്ല. എന്നാൽ, മത്സരപരിചയത്തിൻെറ അഭാവവും ഫെഡറേഷന് ലഭിച്ച വിലക്കു കാരണം ഒൗദ്യോഗിക പ്രാതിനിധ്യം ഇല്ലാതിരുന്നതുമൊക്കെ കണക്കിലെടുക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ഈ വെള്ളി മെഡലുകൾ സ്വ൪ണം തന്നെയാണ്. ഒരു പരിശീലകൻ എന്ന നിലയിൽ എൻെറ ശിഷ്യന്മാ൪ക്ക് 10ൽ എട്ടു മാ൪ക്കും ഞാൻ നൽകും’
എ.ഐ.ബി.എയുടെ ത്രീസ്റ്റാ൪ സ൪ട്ടിഫിക്കറ്റ് ഉള്ള കോച്ചിന് മാത്രമേ ടീമിനെ അനുഗമിക്കാനുള്ള അനുവാദമുണ്ടായിരുന്നുവെന്നതുകൊണ്ട് വനിതാ ടീമിൻെറ പരിശീലക ചുമതലയും സന്ധുവിൻെറ ചുമലിലായിരുന്നു. വനിതകളുടെ പ്രകടനത്തിലും താൻ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. 2002 ഗെയിംസ് മുതൽ ഇന്ത്യൻ ബോക്സ൪മാ൪ ഒരു സ്വ൪ണമെങ്കിലും നേടിയ പതിവാണ് ഇത്തവണ ഗ്ളാസ്ഗോയിൽ സാധിക്കാതെവന്നത്. 2010 ഡൽഹി ഗെയിംസിൽ മൂന്നു സ്വ൪ണമാണ് ബോക്സ൪മാ൪ ഇടിച്ചിട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.