വാഴൂര്‍: വാഴൂരില്‍ കാര്‍ഷിക ലേലവിപണിക്ക് സാധ്യത തെളിയുന്നു. ഹൈടെക് ഹരിതഗ്രാമം പദ്ധതിക്കായി 16 വാര്‍ഡുകളില്‍ രൂപവത്കരിച്ച വാര്‍ഡുതല കാര്‍ഷിക വികസനസമിതിയില്‍നിന്ന് പഞ്ചായത്തുതല സമിതി രൂപവത്കരിച്ച് അതുവഴി ലേലവിപണി ആരംഭിക്കാനുള്ള നടപടിയിലാണ് പഞ്ചായത്തും കൃഷിഭവനും. കര്‍ഷകരില്‍നിന്ന് എല്ലാവിധ കാര്‍ഷികോല്‍പന്നങ്ങളും ശേഖരിച്ച് പരസ്യമായി ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി വിറ്റഴിക്കാമെന്നതാണ് കാര്‍ഷിക ലേല വിപണിയുടെ ആകര്‍ഷണീയത. നല്ല പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സൗകര്യത്തിനും ഉന്നമനത്തിനുമായി രൂപവത്കരിക്കുന്ന പഞ്ചായത്തുതല സമിതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് വെട്ടുവേലില്‍ ചെയര്‍മാനും കൃഷി ഓഫിസര്‍ കെ.കെ. ബിന്ദു കണ്‍വീനറുമായിരിക്കും. സംഘാടകസമിതി രൂപവത്കരണ യോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മണിമല കാര്‍ഷിക ലേലവിപണി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കൃഷി ഓഫിസര്‍ കെ.കെ. ബിന്ദു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.