കോട്ടയം: ഗതാഗതമന്ത്രി പ്രതിനിധാനം ചെയ്യുന്ന കോട്ടയത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തകര്‍ച്ചയില്‍. ബസുകള്‍ കയറിയിറങ്ങുന്ന ഭാഗങ്ങളിലെ ടാറിങ് പൂര്‍ണമായും തകര്‍ന്നു. മഴയില്‍ സ്റ്റാഡിനുള്ളിലെ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗം തകര്‍ന്നതോടെ ഇവിടത്തെ കുഴികളില്‍ ചാടുന്നതോടെ ബസുകളുടെ ഫുട്ബോഡ് റോഡില്‍ ഇടിക്കുന്നത് പതിവാണ്. ഇറങ്ങുന്ന ഭാഗത്തെ റോഡും സമാന അവസ്ഥയിലാണ്. സ്റ്റാന്‍ഡിനുള്ളില്‍ കുണ്ടും കുഴിയും നിറഞ്ഞതോടെ ഇതിലൂടെ യാത്ര പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ദുരിതമാണ്. ബസുകള്‍ സഞ്ചരിക്കുന്ന മുഴുവന്‍ ഭാഗവും തകര്‍ന്നു. പമ്പിന് സമീപത്ത് വന്‍ കുഴി രൂപപ്പെട്ടു. ബസുകള്‍ക്ക് തകരാറുകള്‍ പതിവായതായും ജീവനക്കാര്‍ പറയുന്നു. കോട്ടയം ഡിപ്പോയിലെ നിരവധി വണ്ടികളുടെ പ്ളേറ്റ് ഒടിയാനും ഇത് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കുള്ള സ്റ്റാന്‍ഡുകളിലൊന്നാണ് കോട്ടയം. നൂറുകണക്കിന് ബസുകളാണ് പ്രതിദിനം ഇവിടെയത്തെുന്നത്. എം.സി റോഡിലെ യാത്രക്കാര്‍ക്ക ്പുറമെ കുമളി, പാലാ, തൊടുപുഴ, എറണാകുളം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള ആയിരങ്ങളാണ് സ്റ്റാന്‍ഡില്‍ എത്തുന്നത്. മഴ പെയ്യുന്നതോടെ വെള്ളക്കെട്ടിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ് യാത്രക്കാര്‍. സ്റ്റാന്‍ഡിലെ കടകളില്‍ നിന്നുള്ള മലിനജലം പരന്നൊഴുകുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. കോട്ടയത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.എസ്.ആര്‍.ടി.സിയുടെ ചുമതിയുള്ള മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോഴാണ് കോട്ടയത്തുകാര്‍ക്ക് ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നതെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു. അത്യാനുധിക ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ കോട്ടയം ബസ്സ്റ്റാന്‍ഡിനോടനുബന്ധിച്ച് ടെര്‍മിനല്‍ നിര്‍മിക്കുമെന്നായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണജോലി ആരംഭിച്ചില്ല. അടുത്തിടെ കെ.എസ്.ആര്‍.ടി.സി എം.ഡി ആന്‍റണി ചാക്കോ സ്റ്റാന്‍ഡ് സന്ദര്‍ശിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ ഗാരേജ് നവീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഗാരേജ് നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രഖ്യാപനങ്ങളല്ലാതെ നടപടിയില്ളെന്ന് യാത്രക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.