തൃക്കരിപ്പൂര്‍: ബസുകള്‍ രാത്രികാല ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. പയ്യന്നൂര്‍ -ചെറുവത്തൂര്‍ തീരദേശ റൂട്ടിലാണ് രാത്രികാല ബസുകള്‍ സര്‍വീസ് മുടക്കുന്നത്. പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂര്‍ വഴി കാലിക്കടവിലേക്ക് രാത്രി 8.15ന് പുറപ്പെട്ടിരുന്ന ബസ് മാസങ്ങളായി ഓടുന്നില്ല. 7.10ന് മാടക്കാലിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍ടി.സി ബസ് ഒരാഴ്ചയായി കട്ടപുറത്താണ്. സ്പെയര്‍പാട്സും ടയറും ഇല്ലാത്തതിനാലാണത്രേ സര്‍വീസ് നിര്‍ത്തിവെച്ചത്. ഉടുമ്പുംതല -പടന്ന തീരദേശ റൂട്ടില്‍ പകല്‍ സമയങ്ങളില്‍ മാത്രമായി 20 ലേറെ സര്‍വീസുകളുണ്ട്. വൈകീട്ട് ആറ് മണിക്ക് ശേഷം പക്ഷേ, ഈ റൂട്ട് നിശ്ചലമാണ്. വൈകീട്ടത്തെ രണ്ട് ട്രിപ്പുകളാണ് ഒഴിവാക്കുന്നത്. റോഡ് തകര്‍ന്നതും അറ്റകുറ്റപ്പണി നടത്താത്തതും പറഞ്ഞാണിത്. മാടക്കാലിലേക്ക് രാവിലെ രണ്ട് സര്‍വീസുണ്ടായിരുന്നത് ഒന്നായി ചുരുക്കി. തട്ടാര്‍കടവ് പാലം വഴി തൃക്കരിപ്പൂരിലേക്കും മാവിലാകടപ്പുറത്തേക്കും നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തോന്നിയപോലെയാണ് സര്‍വീസ് നടത്തുന്നത്. റോഡിലെ കുണ്ടും കുഴിയും മൂലം സ്വകാര്യ സര്‍വീസുകളും മുടങ്ങുകയാണ്. മഴ ശക്തമായതോടെ ഈ മേഖലയിലുള്ളവര്‍ ഇരുട്ടും മുമ്പ് വീട്ടിലത്തെണമെന്നതാണ് അവസ്ഥ. ഇടയിലെക്കാടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഇടക്കിടെ ട്രിപ്പ് മുടക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നു. ദൂരസ്ഥലത്ത് ജോലിക്ക് പോയി വരുന്നവരും ട്രെയിനിന് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ആശ്രയിച്ചത്തെുന്നവരും ബസില്ലാത്തതിനാല്‍ അമിത വാടക നല്‍കി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.