കോടതിയില്‍ ഹാജരാവാത്തതിന് മുന്‍ ഡിവൈ.എസ്.പി ഭുവനചന്ദ്രന് വാറന്‍റ്

കണ്ണൂര്‍: അനാശാസ്യ കേസില്‍ മുഖ്യസാക്ഷിയായിരുന്ന മുന്‍ കണ്ണൂര്‍ ഡിവൈ.എസ്.പി സി. ഭുവനചന്ദ്രനെതിരെ അറസ്റ്റ് വാറന്‍റ്. കേസ് വിചാരണക്കിടെ സാക്ഷിമൊഴി നല്‍കാന്‍ പലതവണ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) സി. സുരേഷ് കുമാര്‍ വാറന്‍റ് അയച്ചത്. ഭുവനചന്ദ്രന്‍ കണ്ണൂര്‍ ഡിവൈ.എസ്.പിയായിരിക്കെ 2004 ജൂലൈ 18ന് പുലര്‍ച്ചെ രണ്ടിന് മാങ്കടവ് ഗവ. എല്‍.പി സ്കൂളിനടുത്ത് വെച്ചാണ് മാരുതി വാനില്‍ അനാശാസ്യം നടത്തിയവരെ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്‍െറ പരാതി പ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. എന്നാല്‍, കേസ് വിചാരണക്കെത്തിയപ്പോള്‍ മുഖ്യസാക്ഷിയായ ഭുവനചന്ദ്രനോട് പലതവണ കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വീഴ്ചവരുത്തി. പാപ്പിനിശ്ശേരിയിലെ പി. നസീര്‍, മെഹറൂഫ്, കാട്യത്തെ എം.പി. മൂസ, റാശിദ്, അരോളിയിലെ പി. മുഹമ്മദ്കുഞ്ഞി, മാങ്ങാട്ടെ ഡ്രൈവര്‍ കുഞ്ഞുരതീശന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊച്ചി വിമാനത്താവളത്തില്‍ നടന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭുവനചന്ദ്രന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.