അരക്കിണറിലെ ജ്വല്ലറി മോഷണം: ദുരൂഹതയേറുന്നു

ബേപ്പൂര്‍: അരക്കിണറിലെ തസ്ലിന ജ്വല്ലറിയില്‍നിന്ന് 51 പവന്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. കടയുടമയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ചില നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അരക്കിണറിലെ തസ്ലിന ജ്വല്ലറിയില്‍നിന്ന് 51 പവന്‍ മോഷണം പോയതായി കടയുടമ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി പൊലീസ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ജ്വല്ലറി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. ഷട്ടറിന്‍െറ പൂട്ടും അകത്തെ ലോക്കറിന്‍െറ പൂട്ടും താക്കോല്‍ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നത് സംഭവത്തിന്‍െറ ദുരൂഹതയേറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ പൊലീസ് കടയുടമയെ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം തന്നെ മോഷണവുമായി ബന്ധപ്പെട്ട് വ്യക്തമായ ചിത്രം തെളിയുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.