തിരുനെല്ലി: സ്കൂള്‍ സമയങ്ങളില്‍ ആവശ്യത്തിന് ബസ് ഇല്ലാത്തതിനാല്‍ തിരുനെല്ലി റൂട്ടില്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. തിരുനെല്ലി പഞ്ചായത്തിലെ മിക്ക വിദ്യാര്‍ഥികളും കാട്ടിക്കുളം, മാനന്തവാടി സ്കൂളുകളിലാണ് പഠനം നടത്തുന്നത്. രാവിലെ എട്ടുമണിക്കുള്ള ബസ് അതിന്‍െറ സര്‍വീസ് നിര്‍ത്തിവെച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. ഒമ്പതുമണിയുടെ ബസില്‍ കയറിയാല്‍ കൃത്യസമയത്ത് സ്കൂളിലത്തൊന്‍ കഴിയുന്നില്ളെന്ന് കുട്ടികള്‍ പറയുന്നു. തിരുനെല്ലി, ഇടയൂര്‍, പോത്തുമൂല, സര്‍വാണി, അപ്പപ്പാറ, കുന്നിയൂര്‍, ആക്കൊല്ലിക്കുന്ന്, ചേകാടി, അരമംഗലം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് ബസിനുവേണ്ടി കാത്തുനില്‍ക്കുന്നത്. ഈ സമയത്ത് ഓടുന്ന രണ്ടു സ്വകാര്യ ബസുകളും ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുനെല്ലിയില്‍നിന്ന് നല്ല തിരക്കോടെ ഒമ്പതുമണിക്ക് പുറപ്പെടുന്ന മിനി ബസില്‍ വിദ്യാര്‍ഥികളെയും കൂടി ഉള്‍ക്കൊള്ളാനാവില്ല. കെ.എസ്.ആര്‍.ടി.സിയുടെ ചെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.