വടകര: അന്യസംസ്ഥാന ലോട്ടറികള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ അനുമതി നല്‍കണമെന്ന സുപ്രീകോടതി വിധിയുടെ മറവില്‍ ലോട്ടറി മാഫിയകള്‍ വീണ്ടും രംഗത്തത്തെുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തേ അന്യസംസ്ഥാന ലോട്ടറി സംവിധാനത്തിന് കളമൊരുക്കിയ കേരളത്തിലെ വിവിധയിടങ്ങളിലെ ഇടനിലക്കാര്‍ വീണ്ടും തലപൊക്കുകയാണെന്ന് പറയുന്നു. ഇത്തരം സംഘങ്ങള്‍ ലോട്ടറി നടത്തുന്നതിനായി പലയിടത്തും കടകള്‍ വാടകക്കെടുത്തുകഴിഞ്ഞു. രണ്ടു രൂപ മുതല്‍ 20 രൂപവരെയുള്ള ടിക്കറ്റുകള്‍ വിപണിയിലിറക്കി കേരള ലോട്ടറിയെ തകര്‍ക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്ന് കേരള ലോട്ടറി ഏജന്‍റ്സ് അസോസിയേഷന്‍ ആരോപിക്കുന്നു. ഒപ്പം ഓണ്‍ലൈന്‍ ലോട്ടറി ആരംഭിക്കാനുള്ള നീക്കവും ശക്തമായിരിക്കുകയാണ്. അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ നിലവില്‍ ‘ഒറ്റനമ്പര്‍’ ലോട്ടറി എന്ന പേരിലാണ് തട്ടിപ്പ് നടത്തിവരുന്നത്. ഇത്തരം തട്ടിപ്പിന്‍െറ ആസൂത്രണത്തിനു പിന്നില്‍ അന്യസംസ്ഥാന ലോട്ടറി വെട്ടിപ്പ് നടത്തിയ വന്‍സംഘങ്ങള്‍ തന്നെയാണെന്നാണ് വിവരം. ഇത്തരം സംഘങ്ങള്‍ കൂടുതല്‍ സജീവമാകാനുള്ള നീക്കം നടക്കുകയാണ്. ഈ ചൂതാട്ടത്തിന്‍െറ പിടിയില്‍പെട്ടവര്‍ നിരവധിയാണ്. സര്‍ക്കാര്‍ലോട്ടറിക്ക് സമാന്തരമായി ലോട്ടറി ഓണ്‍ലൈന്‍ സംവിധാനം വരെ ഇക്കൂട്ടര്‍ ഒരുക്കിയിരുന്നു. മെബൈല്‍ ഫോണില്‍ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ വഴി കൈകാര്യം ചെയ്യുന്ന കിങ്50, വൈഫൈസ്കീം, സ്ളാപ്പര്‍ എന്നീ പേരുകളിലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റ് നമ്പറിന്‍െറ മറവില്‍ തട്ടിപ്പ് നടത്തിയ ചില ഏജന്‍റുമാരെ നേരത്തേ വടകര മേഖലയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. ദിനംപ്രതി രാവിലെ മുതല്‍ ഉച്ചവരെ ഇവരുടെ ഏജന്‍റുമാര്‍ക്ക് 10 രൂപ നല്‍കി ആളുകള്‍ പറയുന്ന നമ്പറുകള്‍ നോക്കിയാണ് സമ്മാനം നല്‍കുന്നത്. സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിന്‍െറ അവസാനത്തെ മൂന്നക്ക നമ്പറിനാണ് സമ്മാനം. മറ്റൊരു നിയമപരിരക്ഷയുമില്ളെങ്കിലും സമ്മാനത്തുക നല്‍കാത്ത സാഹചര്യമില്ളെന്നാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ ഏജന്‍റുമാരായി പ്രവര്‍ത്തിച്ചവര്‍ പറയുന്നത്. ഉന്നതതല ബന്ധമില്ലാതെ ഇത്തരം തട്ടിപ്പ് നടക്കില്ളെന്നാണ് വിലയിരുത്തല്‍. നേരത്തേതന്നെ മലബാര്‍ മേഖലയില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പന സജീമായിരുന്നു. നിലവില്‍ ലോട്ടറി വില്‍പന നടത്തുന്ന ഏജന്‍റുമാര്‍ വഴിയാണിത് നടത്തിയിരുന്നത്. നിരവധി പേര്‍ ഇത്തരം കേസുകളില്‍ പ്രതികളായിട്ടുണ്ട്. പലരും ശിക്ഷ കഴിഞ്ഞ് വീണ്ടും ഈ മേഖലയില്‍ത്തന്നെ എത്തുകയാണ് പതിവ്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ വന്‍ ലോട്ടറി ഏജന്‍റുമാരാണിതിന് പിന്നിലെന്നായിരുന്നു പൊലീസിന്‍െറ നിഗമനം. കോടതിവിധിയുടെ മറവില്‍ ഭൂട്ടാന്‍, സിക്കിം, അസം എന്നിവിടങ്ങളിലെ ലോട്ടറി തട്ടിപ്പുകാര്‍ കേരളത്തിലത്തൊനിരിക്കുകയാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ജനം പകല്‍ക്കൊള്ളക്കിരയാവുന്ന സാഹചര്യവും സൃഷ്ടിക്കും. സര്‍ക്കാര്‍ ലോട്ടറിയെക്കാള്‍ പ്രിയം പലര്‍ക്കും ഇത്തരം വ്യാജസംരഭങ്ങളാണത്രെ. സര്‍ക്കാര്‍ ലോട്ടറിക്ക് 30 രൂപ കൊടുക്കുമ്പോള്‍ 10 രൂപ മതിയെന്നതാണ് ഒറ്റനമ്പര്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് പ്രത്യേകമായി എടുത്തുപറയുന്നത്. ഇതിനുപുറമെ ഭാഗ്യനമ്പറുകള്‍ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ അവതരിപ്പിച്ചും ഇതിന്‍െറ വലയിലാക്കുക പതിവാണത്രെ. ലോട്ടറി ചൂതാട്ടം തലക്കുപിടിച്ചവര്‍ ഉറക്കമുണരുന്നതുതന്നെ തങ്ങളുടെ മനസ്സിലുദിച്ച മൂന്നക്ക നമ്പറുമായായിരിക്കും. ഇതിന്‍െറ കെണിയില്‍പെട്ട് ജീവിതം താറുമാറായവര്‍ നിരവധിയാണ്. സര്‍ക്കാറിന്‍െറ നീക്കം സംസ്ഥാന ലോട്ടറിയെ ഇല്ലായ്മചെയ്ത് മാഫിയകള്‍ക്ക് കളമൊരുക്കുകയാണെന്ന് കേരള ലോട്ടറി ഏജന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ലോട്ടറി രംഗത്ത് വന്‍ തട്ടിപ്പുകളെക്കുറിച്ച് വേണ്ട തെളിവുകള്‍ സഹിതം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടും ഗൗനിക്കാത്ത സാഹചര്യമാണുള്ളതെന്നും വന്‍കിട താല്‍പര്യങ്ങള്‍ക്കൊത്തുള്ള പ്രവര്‍ത്തനമാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.