പ്ളസ്ടുവിന്‍െറ മറവില്‍ കാട്ടുകൊള്ള -ഡി.വൈ.എഫ്.ഐ

കോഴിക്കോട്: വിദ്യാഭ്യാസ കോഴ അവസാനിപ്പിക്കുക, പ്ളസ്ടു അഴിമതിക്ക് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ചേവായൂര്‍ എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് നോര്‍ത്, സൗത്, ടൗണ്‍, കക്കോടി ബ്ളോക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രബുദ്ധ കേരളം ഇന്നേവരെ കാണാത്ത കാട്ടുകൊള്ളയാണ് പ്ളസ്ടുവിന്‍െറ മറവില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുന്നുവരെ തല്ലിയൊതുക്കി ഒരുവിഭാഗം പൊലീസുകാര്‍ കാട്ടുകള്ളന്മാര്‍ക്ക് പാദസേവ ചെയ്യുന്നു. എം.ഇ.എസിന്‍െറ സംസ്ഥാന നേതാവ് കോഴ വിഷയത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കയാണ്. ഭരണപക്ഷ എം.എല്‍.എമാര്‍വരെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചതിന്‍െറ വിവരങ്ങളും പുറത്തുവന്നു. ചീഫ് മിനിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി കോംപ്രമൈസ് മിനിസ്റ്ററെന്ന സി.എം ആയി അധ$പതിച്ചു. എം.ഇ.എസ് ഉന്നയിച്ച ആരോപണവും സന്ധിചെയ്തു എന്നുവേണം കരുതാന്‍. ഇപ്പോള്‍ മിണ്ടാട്ടമില്ല. പ്ളസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ഡി.വൈ.എഫ്.ഐയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗത് ബ്ളോക് സെക്രട്ടറി പി.ജി. ബിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി. ബിജുരാമന്‍, ജില്ലാ ട്രഷറര്‍ എ.എം. റഷീദ്, ബ്ളോക് സെക്രട്ടറി വി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ ടി.കെ. ഷാജി, കെ. സിനി, പിങ്കി പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടകര ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. മുരളി അധ്യക്ഷത വഹിച്ചു. സി.എം. ഷാജി, കെ. സതീഷ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഓഫിസ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. ഏം.പി. ഷിബി അധ്യക്ഷത വഹിച്ചു. കെ. ഷിജു, കെ.വി. സന്തോഷ്, സി.കെ. അനൂപ് എന്നിവര്‍ സംസാരിച്ചു. നാദാപുരം ഓഫിസ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീഷ്, കെ.പി. രാജന്‍, സി. രാജേഷ്, രാഹുല്‍ രാജ് എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ഓഫിസ് മാര്‍ച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ബിജു അധ്യക്ഷത വഹിച്ചു. സി.വി. രജീഷ്, വി.കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു. ബാലുശ്ശേരി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് എം.പി. അജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. സുനീര്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് വി. ജിനീഷ് ഉദ്ഘാടനം ചെയ്തു. വി.എം. പ്രജീഷ് അധ്യക്ഷത വഹിച്ചു. എ. സനൂജ്, പി. സുജിത്ത് എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജി അധ്യക്ഷത വഹിച്ചു. എ. റഷീദ്, കെ.വി. ഷാജി, എ. രജീഷ് എന്നിവര്‍ സംസാരിച്ചു. ഫറോക്ക് ഓഫിസ് മാര്‍ച്ച് സി. ഷിജു ഉദ്ഘാടനം ചെയ്തു. സി. അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ഷെഫീക്ക്, രജിത്രന്‍, എം.കെ. ഹെഗല്‍ എന്നിവര്‍ സംസാരിച്ചു. മേലടി ഓഫിസ് മാര്‍ച്ച് കെ. ചന്തുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബിജു അധ്യക്ഷത വഹിച്ചു. എം.പി. ഷിബു, കെ.ടി. ലിഗേഷ്, ഒ.കെ. ബിജീഷ്, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. കുന്നമംഗലം ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ. അഭിജേഷ് ഉദ്ഘാടനം ചെയ്തു. പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.