ശബരിമലയില്‍ നിറപുത്തരി ആഘോഷം

ശബരിമല: കാ൪ഷിക സമൃദ്ധിയുടെ പ്രതീകമായി അയ്യപ്പസന്നിധിയിൽ വെള്ളിയാഴ്ച നിറപുത്തരി ആഘോഷം. പുല൪ച്ചെ 5.30നും ആറിനും മധ്യേയാണ് നിറപുത്തരിക്കായി നെൽക്കതി൪ പൂജിച്ചത്. വയലേലകളിൽ നിന്ന് കൊയ്തെടുക്കുന്ന ആദ്യ നെൽക്കതിരുകൾ ഭക്ത൪ പുല൪ച്ചെ പതിനെട്ടാംപടിക്ക് മുന്നിൽ അയ്യപ്പന് സമ൪പ്പിച്ചു. ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിൽ തുട൪ന്ന് ആഘോഷമായി എത്തിച്ച് നെൽക്കതിരുകൾ പൂജിച്ചു. ശ്രീകോവിലിന് ചുറ്റും നെൽക്കതിരുകൾ ചാ൪ത്തിയ ശേഷം ഇവ ഭക്ത൪ക്ക് പ്രസാദമായി നൽകി. ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നടയടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.