ഇറച്ചിക്കോഴികളില്‍ ആന്‍റിബയോട്ടിക്: ആരോഗ്യത്തിന് ഗുരുതര ഭീഷണി

ന്യൂഡൽഹി: ഇറച്ചിക്കോഴികളിൽ വ്യാപക രീതിയിൽ ആൻറിബയോട്ടിക് അംശങ്ങൾ കണ്ടത്തെിയത് ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയ൪ത്തുന്നതായി വിദഗ്ധ൪. മനുഷ്യരിൽ സ്വാഭാവിക രോഗപ്രതിരോധ ശേഷി തക൪ക്കുന്നതാണ് ഇതിൽ പ്രമുഖം. ഇന്ത്യയിൽ ഇറച്ചിക്കോഴി, കന്നുകാലി വള൪ത്തലിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ക൪ശന നി൪ദേശം പുറപ്പെടുവിക്കേണ്ട സമയം അതിക്രമിച്ചെന്നും ആരോഗ്യരംഗത്തെ പ്രമുഖ൪ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ  സെൻറ൪ ഫോ൪ സയൻസ് ആൻഡ് എൻവയൺമെൻറ് (സി.എസ്.ഇ) നടത്തിയ പഠനത്തിലാണ് ഇറച്ചിക്കോഴികളിൽ ഗുരുതരമാംവിധം ആൻറിബയോട്ടിക്കുകൾ കണ്ടത്തെിയത്. ഡൽഹിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 70 സാമ്പിളുകളിൽ  40 ശതമാനത്തിലും മരുന്നിൻെറ സാന്നിധ്യമുണ്ടായിരുന്നു. 17 ശതമാനം സാമ്പിളുകളിൽ ഒന്നിലേറെ ആൻറിബയോട്ടിക് അംശങ്ങൾ കണ്ടത്തെി.
കോഴികൾ പെട്ടെന്ന് വളരാനും തൂക്കംകൂടാനും വള൪ച്ചയുടെ 35-45 ദിവസത്തിനുള്ളിൽ വൻ തോതിലാണ് മരുന്നുതീറ്റയായി നൽകുന്നതെന്ന് സി.എസ്.ഇ ഡയക്ട൪ സുനിത നാരായൺ പറഞ്ഞു. ഫാമുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും മറ്റും മൂലം കോഴികൾ രോഗബാധിതരാകുന്നത് തടയാനും ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്.
ഡൽഹിയിലും പരിസരത്തും തീറ്റക്കായുള്ള ആൻറിബയോട്ടിക്കുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. ഇവ തിന്നു വളരുന്ന കോഴികൾക്കു രോഗപ്രതിരോധശേഷി വളരെ കൂടുതലായിരിക്കും.അന്തരീക്ഷത്തിൽ രോഗാണുക്കൾ പെരുകാനും ഇതു കാരണമാകും.
ഈ ഇറച്ചികഴിക്കുന്നവ൪ എത്ര ആൻറിബയോട്ടിക് ഗുളിക കഴിച്ചാലും രോഗാണുക്കളെ നിയന്ത്രിക്കാനാകില്ല.  പല സാധാരണ രോഗങ്ങൾ പോലും തടയാനാവില്ല. ഇന്ത്യയിൽ ജനിച്ച് നാലാഴ്ചക്കുള്ളിൽ രോഗബാധിതരായി രണ്ടു ലക്ഷം കുട്ടികൾ മരിക്കുന്നുണ്ട്. ഇതിൽ മൂന്നിൽ ഒന്ന് കുട്ടികളും ആൻറിബയോട്ടിക്കുകൾ ഫലപ്രദമാകാതെയാണ് മരിക്കുന്നത് എന്നത് സ്ഥിതിവിശേഷം ഗൗരവമാക്കുന്നതായി സി.എസ്.ഇ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.