മുംബൈ: റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് സിനിമ "സിങ്കം റിട്ടേൺസ് "ൽ മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ഹൈന്ദവ സംഘടന ഹിന്ദു ജനജാഗൃതി സമിതി (എച്ച്.ജെ.എസ്). ഇക്കാര്യം ചൂണ്ടിക്കാട്ടി എച്ച്.ജെ.എസ് സെൻസ൪ ബോ൪ഡിന് കത്തയച്ചു. സിനിമയിൽ ഹിന്ദു ദിവ്യനെ മോശമായി ചിത്രീകരിക്കുന്നതായും വിവാദ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എന്നാൽ, സിനിമയുടെ സംവിധായകൻ രോഹിത് ഷെട്ടി വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തിലെ രംഗങ്ങൾ ഹിന്ദു സംഘടനയുടെ നേതാക്കൾ കണ്ടിട്ടില്ളെന്നും അവരുമായുള്ള ച൪ച്ച പുരോഗമിക്കുകയാണെന്നും രോഹിത് പറഞ്ഞു. വാണിജ്യ സിനിമയുടെ സംവിധായകനായ ഞാൻ കച്ചവട താൽപര്യത്തിനാണ് പ്രാമുഖ്യം നൽകുന്നത്. മതവികാരം വൃണപ്പെടുത്തുന്ന ഒന്നും ചിത്രത്തിലില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
തമിഴ് സിനിമ താരം സൂര്യയുടെ സിങ്കം, സിങ്കം-2 എന്നീ സൂപ്പ൪ ഹിറ്റ് ചിത്രങ്ങളിൽ സിങ്കം-2വിൻെറ ഹിന്ദി റീമേക്കാണ് "സിങ്കം റിട്ടേൺസ്". അജയ് ദേവ് ഗണും കരീന കപൂറുമാണ് ചിത്രത്തിലെ പ്രഥാന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെ ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.