വോളിബാള്‍ അക്കാദമിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും-മന്ത്രി തിരുവഞ്ചൂര്‍

ഇടുക്കി: ഇടുക്കി വോളിബാള്‍ അക്കാദമിയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ അറിയിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്താനായി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം മന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പുതല യോഗത്തിലാണ് തീരുമാനമായത്. 2005ല്‍ കെ.എസ്.ഇ.ബിയുടെ വാഴത്തോപ്പിലെ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലാണ് വോളിബാള്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാദമിക്ക് ആവശ്യമായ ഹോസ്റ്റല്‍ കെട്ടിടവും സ്റ്റേഡിയവും നിര്‍മിക്കാനായി നാഷനല്‍ സ്പോര്‍ട്സ് ആറ് ഗെയിംസ് മുഖേന 2.97 കോടി രൂപ അനുവദിക്കുകയും നിര്‍മാണം നടന്നുവരികയുമാണ്. ഈ തുക ഉപയോഗിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം, ഹോസ്റ്റല്‍ കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, മേപ്പിള്‍ വുഡ് ആന്‍ഡ് ഫ്ളോറിങ്, ലൈറ്റിങ്, ഇന്‍റീരിയര്‍ തുടങ്ങിയ പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കിയാലെ അക്കാദമി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകൂ. രണ്ടാം ഘട്ടമായി സൈറ്റ് ലെവലിങ്, ചുറ്റുമതില്‍, അപ്രോച്ച് റോഡ് തുടങ്ങിയവ നിര്‍മിക്കാനാവശ്യമായ തുക അനുവദിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതിന് എസ്റ്റിമേറ്റ് തയാറാക്കാനും നിര്‍മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും സ്പോര്‍ട്സ് സെക്രട്ടേറിയറ്റ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.