പൊലീസ് അസോ. തെരഞ്ഞെടുപ്പില്‍ ഔദ്യാഗിക പക്ഷത്തിന് വിജയം

പത്തനംതിട്ട: കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 45 സീറ്റില്‍ 40 എണ്ണത്തിലും വിജയിച്ച് ഔദ്യാഗികപക്ഷം ഭരണം നിലനിര്‍ത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ 18 സീറ്റുകളില്‍ ഔദ്യാഗികപക്ഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന 27 സീറ്റില്‍ 22ഉം വ്യക്തമായ ഭൂരിപക്ഷത്തോടുകൂടിയാണ് ഔദ്യാഗിക പക്ഷം വിജയിച്ചത്. ജില്ലാ പ്രസിഡന്‍റ് ബൈജു എം. മീര, എക്സിക്യൂട്ടീവ് അംഗങ്ങളായ പി. ഷിബു, പ്രദീപ്കുമാര്‍, അനില്‍കുമാര്‍, വിനോദ്കുമാര്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആര്‍. ദീപ്തികുമാര്‍ (സെക്ര.), എ. നാസിമുദ്ദീന്‍ (വൈ.പ്രസി.), സന്തോഷ്കുമാര്‍ പി.ജി (ജോ. സെക്ര.), ജി.എസ്.ശ്രീകുമാര്‍ (ട്രഷ.), സ്റ്റേറ്റ് എക്സിക്യൂട്ടീവ് ജി.സണ്ണിക്കുട്ടി, അജയന്‍ പി. വേലായുധന്‍ എന്നിവര്‍ വിജയിച്ചവരില്‍ പ്രമുഖരാണ്. എതിര്‍ വിഭാഗത്തിന് ലഭിച്ച അഞ്ച് സീറ്റുകള്‍ ആറന്മുള, കീഴ്വായ്പൂര്, വെച്ചൂച്ചിറ, പമ്പ, റാന്നി എന്നിവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.