പെരുന്നാളാഘോഷം വ്രതചൈതന്യം മുറുകെപിടിച്ച് അര്‍ഥപൂര്‍ണമാക്കണം -സംയുക്ത ജമാഅത്ത്

കാഞ്ഞങ്ങാട്: ഒരു മാസക്കാലം നീണ്ടുനിന്ന വ്രതത്തിലൂടെ സിദ്ധിച്ച ആത്മനിയന്ത്രണവും ഉയര്‍ന്ന ജീവിത സംസ്കാരവും പ്രതിഫലിപ്പിച്ചുകൊണ്ട് പെരുന്നാളാഘോഷത്തെയും തുടര്‍ജീവിതത്തെയും പരിവര്‍ത്തിപ്പിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്‍റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ശബ്ദഘോഷങ്ങള്‍, ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ബൈക്ക് റേസിങ്ങുകള്‍, ആഭാസങ്ങള്‍ കുത്തിനിറച്ച കലാപ്രകടനങ്ങള്‍ മുതലായവ പെരുന്നാളിന്‍െറ പവിത്രതക്ക് നിരക്കാത്തതായതിനാല്‍ അവയില്‍നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും സഹോദര സമുദായങ്ങളെക്കൂടി പെരുന്നാള്‍ സദ്യയിലും ആഘോഷങ്ങളിലും ഭാഗമാക്കി വിപുലമായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തണമെന്നും മൂവരും പ്രസ്താവനയില്‍ പറഞ്ഞു. ഈദ് പ്രാര്‍ഥനകളില്‍ ഫലസ്തീന്‍ ജനതയുടെ നിലനില്‍പിനും സമാധാനത്തിനും വേണ്ടിയുള്ള തേട്ടങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.